Thursday, July 4, 2024 10:40 pm

ആദില നസ്റിന്റെ പിതാവിനെ അറസ്‌റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലെസ്ബിയൻ കാമുകിയെ വീട്ടുകാർ തട്ടിക്കൊണ്ടു പോയെന്ന് പരാതി നൽകിയ ആദില നസ്രിൻറെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തന്നെ മർദ്ദിച്ചെന്ന ആദിലയുടെ പരാതിയിലാണ് നടപടി. പിതാവ് മുപ്പതടം സ്വദേശി മു​ഹ​മ്മ​ദാ​ലിയെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പങ്കാളിയായ കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് ആദില പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ആദില കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. ഹർജിയെ തുടർന്ന് ഹൈക്കോടതി പെൺകുട്ടികൾക്ക് ഒരുമിച്ച് താമസിക്കാൻ അനുമതി നൽകി. ബന്ധുക്കൾ കൊണ്ടുപോയ കോഴിക്കോട് സ്വദേശിനിയെ പങ്കാളിയോടൊപ്പം വിട്ടയച്ചു.

ആലുവ സ്വദേശിയായ ആദില നസ്രീൻ സൗദി അറേബ്യയിലെ സ്കൂളിൽ പഠിക്കുമ്പോഴാണ് താമരശ്ശേരി സ്വദേശിയുമായി പ്രണയത്തിലാകുന്നത്. ഇവരുടെ പ്രണയബന്ധത്തെക്കുറിച്ച് വീട്ടുകാർ അറിഞ്ഞപ്പോൾ അവർ എതിർത്തു. കേരളത്തിൽ എത്തിയ ശേഷവും പ്രണയം തുടർന്നു. പിന്നീട് ഇരുവരും ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുകയും കോഴിക്കോട്ടെ ഷെൽട്ടർ ഹോമിൽ താമസിക്കുകയും ചെയ്തു. ഇവിടെയെത്തിയ കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയുടെ ബന്ധുക്കൾ ബഹളമുണ്ടാക്കിയതോടെയാണ് പോലീസ് ഇടപെട്ടത്. പിന്നീട് ആദിലയുടെ മാതാപിതാക്കൾ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്നാണ് ഫാത്തിമ നൂറയെ ബന്ധുക്കൾ ബലം പ്രയോഗിച്ച് കൊണ്ടുപോയത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എംപിയെന്ന നിലയിൽ ഉദ്ഘാടനത്തിന് വിളിക്കേണ്ട, നടനെ വിളിച്ചാൽ മതി, പ്രതിഫലം വാങ്ങും, അത് ട്രസ്റ്റിന്...

0
തൃശൂര്‍: ഞാൻ സിനിമ ചെയ്യുന്നത് തുടരുമെന്നും അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ...

തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തിന് വർദ്ധിത വീര്യം, കരുതി പ്രതികരിക്കണം ; പാര്‍ലമെൻ്ററി യോഗത്തിൽ മുഖ്യമന്ത്രി

0
തിരുവനന്തപുരം: പ്രതിപക്ഷത്തോടുള്ള പ്രതികരണങ്ങൾ കരുതി വേണമെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ....

കേരള സര്‍വകലാശാല സെനറ്റ് നിയമനം ; അഞ്ചു പേരെ നോമിനേറ്റ് ചെയ്ത് ഗവര്‍ണര്‍ ആരിഫ്...

0
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് നിയമനത്തിലേക്ക് അഞ്ചു പേരെ ഗവർണർ ആരിഫ്...

കെ. കരുണാകരൻ ജന്മദിനാഘോഷം നാളെ

0
പത്തനംതിട്ട : മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം...