അഡിൻ മെമ്മോറിയൽ എക്യുമെനിക്കൽ ചിത്രരചനാമത്സരം ; നവംബർ 19ന് തണ്ണിത്തോട് സെന്റ് ആന്റണീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : അകാലത്തിൽ പൊലിഞ്ഞു പോയ അഡിൻ എന്ന ആറുവയസ്സുകാരന്‍റെ സ്മരണാർത്ഥം സിംഗപ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഡിൻ മെമ്മോറിയൽ ഫൗണ്ടഷന്റെയും സെന്റ് ആന്റണീസ് & സെന്റ് ഗ്രിഗോറിയോസ് സൺഡേ സ്കൂളുകളുടെയും സെന്റ് ആന്റണീസ് പ്രവാസി കൂട്ടായ്മയുടെയും സംയുക്ത യുവജനപ്രസ്ഥാനത്തിന്റെയും ആഭിമുഖ്യത്തിൽ അഡിൻ സ്മാരക ഏക്യുമെനിക്കൽ ചിത്രരചനാമത്സരം ‘കളേഴ്‌സ് ഓഫ് ലവ് -2023 ‘ നവംബർ 19 ആം തീയതി ഞായറാഴ്ച പകൽ 12 ന് പത്തനംതിട്ട ജില്ലയിൽ തണ്ണിത്തോട് സെന്റ് ആന്റണീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ വെച്ച് നടക്കും. ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും ഇൻസ്റ്റഗ്രാമിൽ 20 മിലിയനിലേറെ വ്യൂസ് നേടിയ ആദ്യ മലയാളിയുമായ ജിതേഷ്ജി ചിത്രരചനാമത്സരം ഉദ്ഘാടനം ചെയ്യും.

തണ്ണിത്തോട് വലിയപള്ളി വികാരി ഫാ. അജി തോമസ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ ഫാ. ജോർജ് പ്രസാദ്, ഫാ. വി. വി. കോശി, ഫാ. വർഗീസ് തോമസ് ചാമക്കാലയിൽ എന്നിവർ പ്രസംഗിക്കും. സൺ‌ഡേ സ്കൂളുകളുടെ ഹെഡ്മാസ്റ്റർമാരായ കെ. വി. സാമൂവേൽ കിഴക്കേതിൽ സ്വാഗതവും ഡോ. ബിനോയ്‌ റ്റി. തോമസ് നന്ദിയും രേഖപ്പെടുത്തും. തണ്ണിത്തോട് പഞ്ചായത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ 5 മുതൽ 18 വയസുവരെയുള്ള സൺ‌ഡേ സ്കൂൾ കുട്ടികൾക്കായി മൂന്ന് കാറ്റഗറികളിലായി തിരിച്ച്‌ നടത്തപ്പെടുന്ന മത്സരത്തിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് ക്യാഷ് അവാർഡും, മെമെന്റോയും നൽകുന്നത്തിനു പുറമെ എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനവും നൽകുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...