Sunday, May 5, 2024 3:07 pm

അപകടം ഒഴിവാക്കുന്നതിനായി നൽകുന്ന കത്തുകളിൽ യഥാസമയം തീരുമാനമെടുക്കണം : മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അപകടാവസ്ഥ ഒഴിവാക്കുന്നതിനായി നൽകുന്ന കത്തുകളിൽ യഥാസമയം തീരുമാനമെടുത്ത് ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. അപകടസാധ്യത തടയാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരവും ഊർജിതവുമായ ശ്രമങ്ങൾ ഉണ്ടാകണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. അപകടാവസ്ഥയിലുള്ള മരം മുറിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് സോഷ്യൽ ഫോറസ്റ്ററി വിഭാഗത്തിന് നൽകിയ കത്തുകൾക്ക് മറുപടി നൽകാത്ത സാഹചര്യത്തിലാണ് വിമർശനം.

പേട്ട പോലീസ് സ്റ്റേഷന് സമീപം ബസ് സ്റ്റോപ്പിനോട് ചേർന്ന് അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് സോഷ്യൽ ഫോറസ്റ്ററിക്ക് അയച്ച കത്തുകൾക്ക് എത്രയും വേഗം മറുപടി നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻ അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. തീരുമാനം ലഭിച്ചാലുടൻ നടപടി സ്വീകരിച്ച് പരാതി പരിഹരിക്കണമെന്ന് കമ്മീഷൻ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.

അപകടാവസ്ഥയിൽ നിൽക്കുന്ന മരത്തിൻ്റെ ശിഖരങ്ങൾ മുറിക്കാൻ കമ്മീഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് ആൻറണി ഡൊമിനിക് 2020 ജനുവരി 20 ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മരം മുറിക്കുന്നതിനായി നിരവധി കത്തുകൾ സോഷ്യൽ ഫോറസ്റ്ററി വകുപ്പിന് നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്ന് പൊതുമരാമത്ത് വകുപ്പ് കമ്മീഷനെ അറിയിച്ചു. 2023 ജനുവരി 25 നും കത്തയച്ചിരുന്നു. മറുപടി കിട്ടാത്തതാണ് പ്രശ്നപരിഹാരത്തിന് കാലതാമസം ഉണ്ടാക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മരം അപകടാവസ്ഥയിലാണെന്ന് ജില്ലാ കളക്ടറും അറിയിച്ചിരുന്നു. മെഡിക്കൽ കോളജ് ആസ്റ്റർ സ്ക്വയറിൽ മണിമേഖല സമർപ്പിച്ച പരാതിയിലാണ് നടപടി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ! ; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

0
തിരുവനന്തപുരം: പൊതുവേ വാഹനങ്ങളില്‍ ഒരു അമിതപ്രാധാന്യം ഹെഡ് ലൈറ്റുകള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍...

പേരയ്ക്ക മടിക്കാതെ കഴിച്ചോളൂ ; ഔഷധഗുണമേറെയുണ്ട്

0
വലുപ്പത്തില്‍ ആപ്പിളിനോളമില്ലെങ്കിലും അതിലേറെ പോഷകഗുണങ്ങളുണ്ട് പേരയ്ക്കയ്ക്ക്. നല്ലപോലെ വിളഞ്ഞ പേരയ്ക്കയില്‍ ജീവകം...

തിരൂരിൽ കാര്‍ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് പാഞ്ഞുകയറി ; അപകടത്തിൽ കുട്ടികളടക്കം 6 പേര്‍ക്ക്...

0
മലപ്പുറം: തിരൂരിൽ കാർ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ 2...

മകളെ പീഡിപ്പിച്ചയാളെ കൊന്ന് കെട്ടിത്തൂക്കി മാതാവ്

0
പ്രതാപ് പൂരി: ഛത്തീസ്ഗഡിൽ മകളെ പീഡിപ്പിച്ചയാളെ കൊന്ന് കെട്ടിത്തൂക്കി മാതാവും സഹോദരങ്ങളും....