പത്തനംതിട്ട: ജില്ലയില്‍ പുതിയ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം) ആയി ഇ.മുഹമ്മദ് സഫീര്‍ ചാര്‍ജെടുത്തു. പാലാ ആര്‍.ഡി.ഒ, ലാന്‍ഡ് ബോര്‍ഡ് അസിസ്റ്റന്റ് സെക്രട്ടറി, ഹൗസിംഗ് ബോര്‍ഡ്, ഐ.എല്‍.ഡി.എം എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍, തിരുവനന്തപുരം എ.ഡി.എം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാണിജ്യ നികുതി വകുപ്പില്‍ സെയില്‍സ് ടാക്സ് ഓഫീസറായി സര്‍വീസില്‍ പ്രവേശിച്ച ഇദ്ദേഹം അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരിക്കവേ നേരിട്ടുള്ള നിയമനത്തിലൂടെ 2014 ബാച്ച് ഡെപ്യൂട്ടി കളക്ടര്‍ ആയാണ് സ്റ്റേറ്റ് സിവില്‍ സര്‍വീസ് (എക്സിക്യൂട്ടീവ്)ല്‍ എത്തിയത്.