Thursday, May 9, 2024 5:37 pm

പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ അടുത്തമാസം കിടത്തി ചികിത്സ ആരംഭിക്കും ; പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ അടുത്തമാസം കിടത്തി ചികിത്സ ആരംഭിക്കുമെന്ന് പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത ഉന്നത തല യോഗത്തിലാണ് തീരുമാനം. 23ന് രാവിലെ പത്തിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് കിടത്തി ചികിത്സ ഉദ്ഘാടനം ചെയ്യും. നിലവിൽ ആറ് ഡോക്ടർമാരാണ് ഇവർ ഇവിടെയുള്ളത് ഇതുകൂടാതെ കരാർ അടിസ്ഥാനത്തിൽ ഒരു ഡോക്ടറെ കൂടി റാന്നി ബ്ലോക്ക് പഞ്ചായത്ത് നിയോഗിക്കും ആശുപത്രിയിലെ ജലദൗർലഭ്യം പരിഹരിക്കുന്നതിന് പെരുനാട് ഗ്രാമപഞ്ചായത്ത് ഇടപെടും.

റാന്നിയുടെ കിഴക്കൻ മേഖലയിലെ പ്രധാന ആശുപത്രിയാണ് പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ. ശബരിമല പമ്പ കഴിഞ്ഞാൽ ആദ്യത്തെ ആശുപത്രി എന്ന നിലയിൽ തീർത്ഥാടകർക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ്. വനമേഖലയിൽ താമസിക്കുന്ന ആദിവാസികൾക്കും പട്ടികജാതി- പട്ടികവർഗ്ഗ സങ്കേതങ്ങൾക്കും കിഴക്കൻ മേഖലയിലെ തോട്ടം തൊഴിലാളികൾക്കും പാവപ്പെട്ട കർഷകർക്കും സൗജന്യ ചികിത്സ അടിയന്തരമായി ലഭ്യമാക്കുവാൻ ഇതുവഴി സാധിക്കും. ഇപ്പോൾ ഗുരുതര രോഗം ബാധിക്കുന്നവർ 20 മുതൽ 30 വരെ കിലോമീറ്റർ യാത്ര ചെയ്ത് റാന്നിയിലും പത്തനംതിട്ടയിലും എത്തിയാണ് ചികിത്സ തേടുന്നത്.

പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ കിടത്തി ചികിത്സ എന്നത് ദീർഘകാലത്തെ ആവശ്യമാണ്. ഇക്കാര്യം എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. കിടത്തി ചികിത്സ ആരംഭിക്കുന്നതിനു മുമ്പുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിന് എംഎൽഎ കൂടി പങ്കെടുത്ത അവസാനഘട്ട വിലയിരുത്തൽ നടത്തും. മന്ത്രിയെയും എംഎൽഎയും കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി , പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ , ഡി എം ഓ ഡോ. എൽ അനിതകുമാരി , ഡെപ്യൂട്ടി പ്രോഗ്രാം മാനേജർ ആരോഗ്യ കേരളം എസ് ശ്രീകുമാർ , മെഡിക്കൽ ഓഫീസർ ഡോ. ചിഞ്ചു റാണി എന്നിവർ സംസാരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇന്ത്യൻ കടൽ സമ്പത്തിലേക്ക് രണ്ടിനം മീനുകൾ കൂടി

0
കൊച്ചി: ഇന്ത്യൻ സമുദ്രമത്സ്യ സമ്പത്തിലേക്ക് രണ്ടിനം മീനുകൾ കൂടി. കോലാൻ-മുരൽ വിഭാഗത്തിൽപെട്ട...

പത്തനംതിട്ട ജില്ലാ നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലാ...

പ്ലസ് ടു : ജില്ലയ്ക്ക് 74.94 ശതമാനം വിജയം

0
പത്തനംതിട്ട : ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയ്ക്ക് 74.94...

കുളത്തുമണ്ണിലെ താമരപ്പള്ളി പാലക്കുഴി ഭാഗത്ത് കടുവ ഭക്ഷിച്ച പശുവിന്റെ ജഡം കണ്ടെത്തി ; ഭീതിയോടെ...

0
കോന്നി : കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച കുളത്തുമണ്ണിലെ താമരപ്പള്ളി പാലക്കുഴി ഭാഗത്ത്...