കടമെടുപ്പ് പരിധി കുറച്ച കേന്ദ്ര നടപടി പിന്‍വലിക്കണം ; കത്തയച്ച് ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേന്ദ്രത്തിന്‍റെ നടപടികള്‍ മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ചൂണ്ടിക്കാണിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ധനമന്ത്രാലയത്തിന് കത്തയച്ചു. റവന്യൂ കമ്മി, ഗ്രാന്‍റുകളിലെ കുറവ്, ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കല്‍ എന്നിവ ഈ വര്‍ഷം സംസ്ഥാനത്തിന്‍റെ സാമ്പത്തിക ആരോഗ്യത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്തിന്‍റെ വായ്പാ പരിധി ധനമന്ത്രാലയം ഏകപക്ഷീയമായി കുറച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കേന്ദ്രത്തിന് അയച്ച കത്തില്‍ പറഞ്ഞു.

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പ സംസ്ഥാനത്തിന്‍റെ കടപ്പത്ര അക്കൗണ്ടില്‍ ഉള്‍പ്പെടുത്തരുതെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയായ സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡും വഴി എടുത്ത 14,000 കോടി രൂപയുടെ കടം കേരളത്തിന്‍റെ കടമെടുക്കല്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയതായി കാണിച്ച്‌ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് കെ.എന്‍. ബാലഗോപാലിന്‍റെ കത്ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...