Thursday, May 16, 2024 4:33 pm

കോന്നിയിൽ ജാഗ്രത സമിതി രൂപീകരിച്ചിട്ടില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : കാട്ടുപന്നിയെ ഉന്മൂലനം ചെയ്യുവാൻ വനം വകുപ്പിന്റെയും ജനങ്ങളുടെയും സംയുക്ത സമിതിയായ ജാഗ്രത സമിതികൾ നിയോജക മണ്ഡലത്തിൽ എല്ലാ പഞ്ചായത്തിലും രൂപീകരിച്ചപ്പോൾ കോന്നിയിൽ മാത്രം രൂപീകരിക്കപെട്ടിട്ടില്ല. വനം വകുപ്പ് അധികൃതർ, ഗ്രാമ പഞ്ചായത്ത് ജന പ്രതിനിധികൾ, തോക്ക് ലൈസൻസ് ഉള്ള ആളുകൾ എന്നിവർ ചേർന്ന സമിതിയാണ് ജാഗ്രത സമിതികൾ. ഈ സമിതി വഴി സംസ്ഥാനത്തെ തന്നെ ആദ്യത്തെ ഉത്തരവ് ഇറക്കിയത് കോന്നി ഡി എഫ് ഓ ശ്യാം മോഹൻലാൽ ആയിരുന്നു. ഈ ഉത്തരവ് പ്രകാരം അന്നത്തെ കോന്നി ഫോറെസ്റ്റ് റേഞ്ച് ഓഫീസർ സലിൽ ജോസ് ആണ് അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൽ അക്രമകാരിയായ കാട്ടുപന്നിയെ ആദ്യമായി വെടി വെച്ച് കൊന്നത്.

തോക്ക് ലൈസൻസ് ഉള്ള ആൾക്ക് വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ ശല്യക്കാരായ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുവാനും ഇതിലൂടെ കഴിയും. കഴിഞ്ഞ ദിവസം മലയാലപ്പുഴയിലും കാട്ടുപന്നി ഒരാളെ ആക്രമിച്ചിരുന്നു. കാട് തെളിക്കാതെ ഇട്ടിരിക്കുന്ന റബ്ബർ തോട്ടങ്ങൾ, പറമ്പുകൾ അടക്കമുള്ള സ്ഥലങ്ങൾ കാട്ടുപന്നിയുടെ സ്ഥിരം താവളങ്ങൾ ആയി മാറുകയാണ്. കോന്നി നിയോജക മണ്ഡലത്തിൽ മുൻപും നിരവധി ആളുകൾക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്ക് സംഭവിക്കുകയും ജീവിതം തന്നെ വഴി മുട്ടി പോവുകയും ചെയ്തിട്ടുണ്ട്. കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്ന സംഭവങ്ങളും അനവധിയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്‌ പത്ത് ലക്ഷം രൂപയോളം മുടക്കി പുനര്‍ നിര്‍മ്മാണം നടത്തിയ തോട്...

0
കോഴഞ്ചേരി : പത്ത് ലക്ഷം  രൂപ ചിലവിൽ ഇലന്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌...

ചര്‍മ്മ അലര്‍ജികള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാം ഈ പരിഹാരങ്ങള്‍

0
തിളങ്ങുന്ന ചര്‍മ്മം ആരും കൊതിയ്ക്കുന്ന ഒന്നാണ്. സൂര്യപ്രകാശം, അഴുക്ക്, മലിനീകരണം എന്നിവ...

കുട്ടി മാറിപ്പോയതാണെന്നാണ് പറഞ്ഞത് ; ഇങ്ങനെ ഒരനുഭവം ആർക്കും ഉണ്ടാകരുത് ; ചികിത്സാപിഴവിൽ പോലീസിൽ...

0
കോഴിക്കോട് : മെഡിക്കൽ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നാല്...

അരങ്ങിൽ തിളങ്ങി കുടുംബശ്രീ പ്രവർത്തകർ ; സർഗോത്സവം അരങ്ങ് 2024 വിപുലമായി ആഘോഷിച്ച് പെരുനാട്...

0
പെരുനാട് : അരങ്ങിൽ തിളങ്ങി കുടുംബശ്രീ പ്രവർത്തകർ. കലാപരമായ കഴിവുകൾ തെളിയിക്കാൻ...