അടൂർ പതിനാലാംമൈൽ പുത്തൻചന്ത റോഡ് തകര്‍ന്ന് തരിപ്പണമായി ; ദുരിതത്തില്‍ യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

പതിനാലാംമൈൽ : അടൂർ പതിനാലാംമൈൽ-പുത്തൻചന്ത റോഡിന്റെ  അവസ്ഥ പരിതാപകരമാണ്. നിലവിൽ പതിനാലാംമൈൽ ഭാഗത്തുനിന്ന്‌ പുത്തൻചന്തവരെ റോഡിൽ കുണ്ടുംകുഴിയും നിറഞ്ഞ് യാത്ര ദുസ്സഹമായിരിക്കുകയാണ്. ദിവസേന ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. പൊതുവേ ബസ് സർവീസ് ഇല്ലാത്തതിനാൽ ഈ ഭാഗത്തെ ഭൂരിഭാഗംപേരും സ്വന്തം വാഹനവും ഓട്ടോ-ടാക്സി വാഹനങ്ങളെയുമാണ് ആശ്രയിക്കുന്നത്. ഈ റോഡുവഴി പോകുന്നതിനാൽ മിക്കപ്പോഴും വർക്‌ഷോപ്പുകളിൽനിന്ന്‌ ഇറങ്ങാൻ സമയം കിട്ടാറില്ലെന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർതന്നെ പറയുന്നു. കൂടാതെ ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് ഏതുനിമിഷവും അപകടം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

റോഡിന്റെ തകർച്ച സംബന്ധിച്ചുള്ള പരാതി ഒട്ടേറെത്തവണ അധികൃതരോട് പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. ചിലയിടങ്ങളിൽ നാട്ടുകാർ കുഴികളിൽ മണ്ണിടുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇത് മഴക്കാലമായതോടെ ഒലിച്ചുപോയി. കിലോമീറ്ററുകളോളം തകർന്ന പതിനാലാംമൈൽ- പുത്തൻചന്ത റോഡിലൂടെയുള്ള യാത്ര നിലവിൽ വളരെ പ്രയാസകരമാണ്. ആകെയുള്ള ഇത്തിരി ആശ്വാസം ഈ റോഡ് ചെന്നുകയറുന്ന ഭാഗത്തെ മലമേക്കര-ആസാദ് റോഡ് ടാർചെയ്തു എന്നത്‌ മാത്രമാണ്. നിലവിൽ പതിനാലാംമൈൽ- പുത്തൻചന്ത റോഡിലെ കുഴിയിൽവീണ് ഇരുചക്രവാഹനങ്ങൾക്ക്അപകടമുണ്ടാകുന്നത് പതിവായിരിക്കുകയാണ്. എന്നിട്ടും അധികൃതർ മൗനം പാലിക്കുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...