ആറന്മുളയിൽ വഞ്ചിപ്പാട്ട് പഠന കളരി സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളിൽ പാടാറുള്ള വള്ളപ്പാട്ടുകൾ പുതിയ തലമുറയെ അഭ്യസിപ്പിക്കുന്നതിനായി വഞ്ചിപ്പാട്ട് പഠന കളരി സംഘടിപ്പിക്കുന്നു. ആറന്മുള പള്ളിയോട സേവാസംഘവും ജില്ലാപഞ്ചായത്തും ചേർന്ന്‌ സംഘടിപ്പിക്കുന്ന പഠന കളരി 13, 14, 16 തീയതികളിലായി നടക്കും. പമ്പയുടെ ഇരുകരകളിലായി 52 പള്ളിയോടക്കരകളെ മൂന്ന് മേഖലകളായി തിരിച്ച് പ്രത്യേകം ക്ലാസുകളുണ്ടാകും. പഠന കളരിയിൽ പങ്കെടുക്കുന്ന കുട്ടികളുടെ വഞ്ചിപ്പാട്ട് സമർപ്പണം 16-ന് രാവിലെ ആറന്മുള ക്ഷേത്രസന്നിധിയിൽ നടത്തും.

പഠന കളരിയുടെ ജനറൽ കൺവീനറായി എം.കെ.ശശികുമാറിനെ(കീഴവന്മഴി) തിരഞ്ഞെടുത്തു. കിഴക്കൻമേഖല കൺവീനർ കെ.ആർ.സന്തോഷ് (കീക്കൊഴൂർ-വയലത്തല), മധ്യമേഖല കൺവീനർ പി.വിജയ് കുമാർ (ഇടയാറന്മുള), പടിഞ്ഞാറൻ മേഖലാ കൺവീനർ ഡോ. ജി.സുരേഷ് ബാബു(വെൺപാല) എന്നിവരെ ചുമതലപ്പെടുത്തി. മേഖലാ സമ്മേളനങ്ങളിൽ പള്ളിയോട സേവാ സംഘം പ്രസിഡന്റ്‌ കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദ്ഭവൻ, ഖജാൻജി രമേശ് കുമാർ മാലിമേൽ, വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ് എന്നിവർ നേതൃത്വം നൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...