കോട്ടൂരിൽ കെട്ടിടമില്ലാതെ അങ്കണവാടിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

കവിയൂർ : കോട്ടൂരിൽ കെട്ടിടമില്ലാതെ അങ്കണവാടിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. മുട്ടത്തുപാറയ്ക്ക് സമീപത്തെ 16-ാം നമ്പർ അങ്കണവാടിയാണ് വാടകക്കെട്ടിടം ഒഴിയേണ്ടിവരുന്നതിനാൽ ബുദ്ധിമുട്ടുന്നത്. ഇതൊഴിഞ്ഞ് കൊടുക്കാനുള്ള സമയപരിധി അവസാനിച്ചിട്ട് ആഴ്ചകളായി. നാലായിരം രൂപ പ്രതിമാസ വാടക നൽകിയാണിത് ഇവിടെ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മുതൽ 2,000 രൂപയാണ് വാടകയിനത്തിൽ സാമൂഹികസേവന വകുപ്പിൽനിന്ന് നൽകുന്നത്. ഇവിടുത്തെ അധ്യാപികയും ആയമാരും അവരുടെ തുച്ഛമായ ശമ്പളത്തിൽനിന്നാണ് ബാക്കിവരുന്ന തുക നൽകിവരുന്നത്.

അഞ്ചുവർഷം മുൻപ് ഇതിനായി സ്ഥലം നൽകാനുള്ള നടപടികൾ തുടങ്ങിയതാണ്. ഇതാകട്ടെ നാളിതുവരെ എങ്ങുമെത്തിയിട്ടില്ല. നിലവിലിത് പ്രവർത്തിക്കുന്നതിന് സമീപത്ത് റവന്യൂവിന്റെ അധീനതയിൽ പുറമ്പോക്ക് ഭൂമി കിടപ്പുണ്ട്. ഇതിൽ നിന്നൊരു കെട്ടിടം പണിയാനുള്ള വസ്തു വിട്ടുകിട്ടിയാൽ പ്രശ്‌നം പരിഹരിക്കാനാകും. ഇതിനുള്ള വകുപ്പുതല അനുമതിക്ക്‌ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി നടപടികൾ തുടങ്ങിയതാണെങ്കിലും നാളിതുവരെയിത് ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ. വാടക കെട്ടിടം ഒഴിയേണ്ടിവരുന്നതോടെ പകരം സംവിധാനം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അങ്കണവാടി അധികൃതർ.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....