അടൂര്‍ അട്ടക്കുളം കോളനി അടിസ്ഥാന വികസനത്തിന് ഒരു കോടി രൂപ അനുവദിച്ചു- ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂര്‍ നഗരസഭയില്‍ രണ്ടാം വാര്‍ഡിലെ അട്ടക്കുളം പട്ടികജാതി കോളനിയുടെ അടിസ്ഥാന വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചതായി ബെനിഫിഷ്യറി കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അംബേദ്കര്‍ ഗ്രാമം പദ്ധതി തുടക്കമാകുന്നതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പില്‍ നിന്നാണ് തുക വകയിരുത്തിയത്. കോളനിയിലെ വീടുകളുടെ പുനരുദ്ധാരണം, റോഡുകളുടെ നവീകരണം, ഗതാഗത സൗകര്യത്തിനായി കനാലിന് ചെറുപാലം നിര്‍മാണം, നടപ്പാത നിര്‍മാണം, ലൈറ്റിങ്, കുടിവെള്ള സംവിധാനങ്ങള്‍ അടക്കമുള്ളവയാണ് നിലവില്‍ വിഭാവനം ചെയ്യുന്നത്.

ഈ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സ്പീക്കര്‍ ചെയര്‍മാനും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കണ്‍വീനറുമായ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. പദ്ധതി ഗുണഭോക്താക്കളുടെ ആവശ്യം പരിശോധിച്ച് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, ജില്ലാ പട്ടികജാതി വകുപ്പ് ഓഫീസര്‍ റാണി, വാര്‍ഡ് കൗണ്‍സിലര്‍ രമേഷ്‌കുമാര്‍, നിര്‍വഹണ ഏജന്‍സിയായ നിര്‍മിതി കേന്ദ്രത്തിന്റെ പ്രോജക്ട് മാനേജര്‍ സനല്‍കുമാര്‍, നഗരസഭ ഉദ്യോഗസ്ഥര്‍, എസ്.സി പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...