വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിശ്ചയിച്ചു ; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിശ്ചയിച്ചു. കൂടാതെ റവന്യു വകുപ്പില്‍ സൂപ്പര്‍ ന്യൂമററിയായി രൂപീകരിച്ച നാല് ഡെപ്യൂട്ടി കളക്ടര്‍ ( മേഖലാ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍) തസ്തികകള്‍ രണ്ട് വര്‍ഷത്തേക്ക് താല്‍ക്കാലികമായി സൃഷ്ടിക്കും. ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങളിങ്ങനെ,

മാനേജിങ് ഡയറക്ടര്‍മാരെ നിശ്ചയിച്ചു

വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിശ്ചയിച്ചു. കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡ് – രഞ്ജിത്ത് ലാൽ.പി, കേരള ആട്ടോമൊബൈൽസ് ലിമിറ്റഡ് – രാജീവ് . വി.എസ് , കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷൻ ലിമിറ്റഡ് – സുകുമാർ അരുണാചലം , കേരള മിനറൽസ് ആന്‍റ് മെറ്റൽസ് ലിമിറ്റഡ്-പ്രദീപ് കുമാർ. പി , കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് – ശ്രീകുമാർ നായർ , ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് – രാജീവ് രാമകൃഷ്ണൻ

ടെണ്ടര്‍ മാനദണ്ഡങ്ങളില്‍ ഇളവ്

തിരുവനന്തപുരം പൂങ്കുളം – കാക്കാമൂല റോഡുകളെ ബന്ധിപ്പിക്കുന്ന വെള്ളായണിപ്പാലത്തിന്‍റെ നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി അനുവദിച്ചു.

തസ്തിക

റവന്യു വകുപ്പില്‍ സൂപ്പര്‍ ന്യൂമററിയായി രൂപീകരിച്ച നാല് ഡെപ്യൂട്ടി കളക്ടര്‍ ( മേഖലാ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍) തസ്തികകള്‍ രണ്ട് വര്‍ഷത്തേക്ക് താല്‍ക്കാലികമായി സൃഷ്ടിക്കും. കേരള സ്റ്റേറ്റ് ഹോമിയോപ്പതിക്ക് കോ- ഓപ്പറേറ്റീവ് ഫര്‍മസി ലിമിറ്റഡില്‍ ( ഹോംകോ) താല്‍ക്കാലികമായി അക്കൗണ്ടന്‍റ് തസ്തിക സൃഷ്ടിക്കും.

ഔഷധിയില്‍ ശമ്പള പരിഷ്ക്കരണം

ദി ഫാര്‍മസ്യൂട്ടിക്കല്‍സ് കോര്‍‌പ്പറേഷന്‍ (ഐ എം) കേരള ലിമിറ്റഡില്‍ (ഔഷധി) ജനറല്‍ വര്‍ക്കര്‍ ഒഴികെയുള്ള സ്ഥിരം ജീവനക്കാര്‍ക്ക് 01.07.2019 പ്രാബല്യത്തില്‍ 11-ാം ശമ്പള പരിഷ്ക്കരണം അനുവദിച്ച് നല്‍കും.

ചെറുകിട ജലവൈദ്യുത പദ്ധതി

പാലക്കയം വില്ലേജിലെ ലോവര്‍ വട്ടപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതി പാലക്കാട് ജില്ലാ പഞ്ചായത്തിന് അനുവദിക്കുന്നതിനുള്ള എനര്‍ജിമാനേജ്മെന്‍റ് സെന്‍റര്‍ ഡയറക്ടറുടെ അഭ്യര്‍ത്ഥന വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ മെയിൽ ഐഡി ; ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച യുവാവ് അറസ്റ്റിൽ

0
ഗുവാഹത്തി : അസം മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ ഇമെയിൽ അക്കൗണ്ട് നിർമിച്ച്...

ദില്ലിയിൽ സിജെപി സമരം ശക്തമാകുന്നു ; സംഘർഷത്തിൽ 70 പേർ പോലീസ് കസ്റ്റഡിയിൽ

0
ദില്ലി: സിജെപി സമരത്തിനിടെ ഇന്നലെ ഉണ്ടായ സംഘർഷത്തിൽ 70 പേർ ദില്ലി...

പശ്ചിമേഷ്യൻ സംഘർഷം : 10 ദിവസത്തെ വെടിനിർത്തൽ നിർദേശിച്ച് മധ്യസ്ഥരാജ്യങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ, നയതന്ത്രചർച്ചകൾ പുനഃരാരംഭിക്കാൻ...

വളാഞ്ചേരിയിൽ ലഹരിക്കും ആഡംബര ജീവിതത്തിനുമായി വാഹനമോഷണം ; മൂന്നംഗസംഘം പിടിയിൽ

0
വളാഞ്ചേരി : മലപ്പുറം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലായി ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും...