ബിവറേജസ് കോര്‍പ്പറേഷന്‍നില്‍ നിന്ന് മോഷണം പോകാത്ത മദ്യം എങ്ങനെ കണ്ടെത്തുമെന്ന് പോലീസ്‌

For full experience, Download our mobile application:
Get it on Google Play

അടൂര്‍: ബൈപ്പാസില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ വിദേശമദ്യശാലയില്‍നിന്നു 30,000 രൂപയുടെ മദ്യം മോഷണംപോയി ഒരുമാസം കഴിഞ്ഞും ഇതേക്കുറിച്ച്‌ വ്യക്തതയില്ലാതെ പോലീസ്. മോഷണം പോകാത്ത കുപ്പികള്‍ എങ്ങനെ കണ്ടെത്തുമെന്നാണ് പോലീസ് പറയുന്നത്. മേയ് ആറിന് രാവിലെയാണ് മോഷണ വിവരം പുറത്തറിയുന്നത്. മേയ് 25-ന് അറസ്റ്റിലായ വെസ്റ്റ് ബംഗാള്‍ സ്വദേശികളായ സംഷാദ്, ജെഹിര്‍ ആലം എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ രണ്ട് ബിയര്‍ കുപ്പികള്‍ കവര്‍ന്നത് ഉള്‍പ്പെടെ മറ്റെല്ലാ മോഷണവും അവര്‍ പോലീസിനോട് പറഞ്ഞു. ബിവറേജില്‍ നിന്നെടുത്ത സി.സി.ടി.വിയുടെ ഡി.വി.ആര്‍., മോഡം, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയെല്ലാം കണ്ടെത്തുകയും ചെയ്തു.

കുപ്പികളെപ്പറ്റി ചോദിച്ചപ്പോള്‍, രണ്ട് ബിയര്‍ മാത്രം എടുത്തതായിട്ടാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, ബിവറേജ് അധികൃതര്‍ 30,000 രൂപയുടെ മദ്യക്കുപ്പികള്‍ പോയി എന്നു തന്നെയാണ് പോലീസിനോട് പറഞ്ഞത്. മോഷ്ടാക്കള്‍ സഞ്ചരിച്ച പ്രദേശങ്ങളിലെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ ഇത്രത്തോളം മദ്യക്കുപ്പികള്‍ കൊണ്ടുപോകുന്നതായി കാണുന്നില്ലെന്ന് പോലീസും പറയുന്നു. മദ്യക്കുപ്പി മോഷണം മോഷ്ടാക്കളുടെ തലയില്‍ കെട്ടിവെച്ചതാണോ എന്ന സംശയം രൂപപ്പെടാനും ഇതിടയാക്കി. സംഷാദ് ബിവറേജിന് സമീപത്തെ ഹോട്ടലില്‍ ജോലിചെയ്തിരുന്നതാണ്. 20 ദിവസം നീണ്ട അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പക്ഷേ, മദ്യക്കുപ്പികള്‍ എവിടെപ്പോയി എന്ന സംശയത്തിന് അറുതിയായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....