അടൂര്‍ ബോയ്‌സ് സ്‌കൂള്‍ കെട്ടിടനിര്‍മാണം ഏഴു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും: ചിറ്റയം ഗോപകുമാര്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ ബോയ്‌സ് സ്‌കൂള്‍ കെട്ടിടനിര്‍മാണം ഏഴു മാസത്തിനുള്ളില്‍ പൂര്‍ത്തീയാക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. സ്‌കൂള്‍ കെട്ടിടനിര്‍മ്മാണ പുനരാരംഭിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എം.എല്‍.എ.

മൂന്ന് നിലകളുള്ള കെട്ടിടനിര്‍മാണത്തിനൊപ്പം പഴയ കെട്ടിടത്തിന്റെ അറ്റകുറ്റപണികളുള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുക. സംസ്ഥാന സര്‍ക്കാരിന്റെ മികവിന്റെ കേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച പദ്ധതി കഴിഞ്ഞ ആറുമാസമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇത്  ശ്രദ്ധയില്‍പെട്ട ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഇടപെട്ടതിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തിന് പുതിയ കരാര്‍ നല്‍കുകയായിരുന്നു.

ചെന്നൈ ആസ്ഥാനമായ എം.കെ.എം.എസ് എന്ന സ്ഥാപനം 2019 ഫെബ്രുവരിയില്‍ പണി പൂര്‍ത്തീകരിക്കാമെന്നുകാട്ടി കരാറെടുത്ത നിര്‍മ്മാണം പാതിവഴിയില്‍ ഇഴഞ്ഞുനീങ്ങിയതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കിഫ്ബി നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്തംഗം ടി. മുരുകേശ്, പ്രിന്‍സിപ്പല്‍ നജി മുന്നീസ, എന്‍.എസ്.എസ് പ്രോഗ്രം ഓഫീസര്‍ ഗിരീഷ് കുമാര്‍, പി.ടി.എ പ്രസിഡന്റ് ഹരിപ്രസാദ്, ടി.പ്രകാശ് എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാവഡ് യാത്ര : ഡൽഹി-ഹരിദ്വാർ ദേശീയപാതയിൽ ആഗസ്റ്റ് നാല് മുതൽ 12 വരെ വാഹനങ്ങൾക്ക്...

0
മുസഫർനഗർ: കാവഡ് യാത്ര പ്രമാണിച്ച് ഡൽഹി-ഹരിദ്വാർ ദേശീയപാതയിലും ഗംഗാ കനാൽ റോഡിലും...

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പോലീസിന്റെ നീക്കം : അഭിഭാഷകർ ഇന്ന് കോടതിയെ...

0
ന്യൂഡൽഹി: എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള...

ഹോർമുസിൽ ഫീസ് പിരിക്കും ; ഒമാന്റെ പദ്ധതിക്ക് ഗൾഫ് രാജ്യങ്ങളുടെ പിന്തുണ

0
ദുബായ്: ഒമാനും ഇറാനും ചേർന്ന് ഹോർമുസ് കടലിടുക്കു നിയന്ത്രിക്കുന്ന സംവിധാനത്തിന് സൗദി...

അടച്ചിട്ട മുറിയിൽ ട്രംപുമായി 90 മിനിറ്റ് ചർച്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി

0
വാഷിങ്ടൻ: ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ്...