നവകേരളസദസ് ഒരു പുതുചരിത്രം ; ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  നവകേരളസദസ് ഒരു പുതുചരിത്രമാണ് സൃഷ്ടിക്കുകയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ നിയോജകമണ്ഡലം സംഘാടകസമിതി രൂപീകരണയോഗത്തിന്റെ ഉദ്ഘാടനം കണ്ണംകോട് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പാരിഷ്ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനസര്‍ക്കാര്‍ രണ്ടുവര്‍ഷമായി നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനുമായി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് എല്ലാ നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുകയാണ്. കേരള ജനത ചരിത്രത്തില്‍ ആദ്യമായാകും ഈയൊരു രംഗത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കഴിഞ്ഞ ഏഴര വര്‍ഷമായി കേരളത്തില്‍ സര്‍ക്കാര്‍ വിവിധങ്ങളായ വികസന പദ്ധതികള്‍ ആണ് നടപ്പാക്കി വരുന്നത്.

ആരോഗ്യ – വിദ്യാഭ്യാസ മേഖല, ലൈഫ് മിഷന്‍, പട്ടയം, പെന്‍ഷന്‍, കാര്‍ഷികമേഖല, റോഡ്, പാലം, ആശുപത്രികള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, സ്റ്റേഡിയം, സംസ്‌കാരിക പുരാവസ്തു കേന്ദ്രങ്ങള്‍, സമ്പൂര്‍ണ വൈദ്യുതി പദ്ധതികള്‍, എസ് സി എസ് ടി വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന വികസന പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2021 ല്‍ പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്ന് കഴിഞ്ഞ് രണ്ടു വര്‍ഷത്തിനുള്ളില്‍ ലൈഫ്മിഷന്‍ പദ്ധതി പ്രകാരം മൂന്നര ലക്ഷത്തില്‍ അധികം വീടുകള്‍ നിര്‍മിക്കുകയും 54000 ക്ലാസ് മുറികള്‍ ഹൈടെക്കുകള്‍ ആക്കി മാറ്റുകയും ചെയ്തു. കുടുംബശ്രീകള്‍ വഴി 50000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വായ്പ നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കി.

മൃഗസംരക്ഷണ വകുപ്പ്, കാര്‍ഷിക വകുപ്പ്, സാംസ്‌കാരിക വകുപ്പ് തുടങ്ങിയ എല്ലാ മേഖലകളിലും വികസന മുന്നേറ്റം കാഴ്ചവെച്ചു കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് നവകേരള സദസിന്റെ മുഖ്യലക്ഷ്യം. അടൂര്‍ നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ 17നാണു നവകേരള സദസ് സംഘടിപ്പിക്കുന്നത്. ഇതിന്റെ വിജയത്തിനായി എല്ലാവരും പരിശ്രമിക്കേണ്ടതുണ്ട്. വകുപ്പുതലങ്ങള്‍ മുതല്‍ നഗരസഭകള്‍ -ബ്ലോക്ക് -പഞ്ചായത്ത്-വാര്‍ഡ് തലങ്ങളിലും യോഗങ്ങള്‍ ക്രമീകരിക്കേണ്ടതുണ്ട്. വാര്‍ഡു തലങ്ങളില്‍ വീട്ടുമുറ്റയോഗം പരിപോഷിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് നവകേരള സദസിന്റെ അടൂര്‍ നിയോജകമണ്ഡലം സംഘാടകസമിതി ചെയര്‍മാന്‍. അടൂര്‍, പന്തളം എന്നീ നഗരസഭ ചെയര്‍പേഴ്‌സണ്‍മാര്‍, പറക്കോട്, പന്തളം എന്നീ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ വൈസ്‌ചെയര്‍മാന്മാരാകും. അടൂര്‍ ആര്‍ ഡി ഒ എ.തുളസീധരന്‍ പിള്ളയാണ് ജനറല്‍ കണ്‍വീനര്‍. അടൂര്‍ തഹസില്‍ദാര്‍ ജോണ്‍സാം കണ്‍വീനറും അടൂര്‍, പന്തളം മുനിസിപ്പാലിറ്റി സെക്രട്ടറിമാരും എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരും, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, മറ്റു ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സമിതി അംഗങ്ങളുമാകും.

സ്വീകരണം, ആരോഗ്യം, വി ഐ പി, ഭക്ഷണം, ശുചികരണം, മീഡിയയും പ്രചാരണവും, സാംസ്‌കാരിക പരിപാടി, സാങ്കേതികവശം, സ്റ്റേജ്, മൈക്ക്, അനുബന്ധ ഒരുക്കങ്ങള്‍, ക്രമസമാധാനം എന്നീ വിഭാഗങ്ങളില്‍ ഉപസമിതികളേയും തെരഞ്ഞെടുത്തു. പഞ്ചായത്തുതല കമ്മിറ്റിയുടെ ചെയര്‍മാന്‍മാരെയും തെരഞ്ഞെടുത്തു. അതാത് വില്ലേജ് ഓഫീസര്‍മാര്‍ കണ്‍വീനര്‍മാരാകും. അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കളക്ടര്‍ എ. ഷിബു, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ് രാജേന്ദ്രപ്രസാദ്, സുശീല കുഞ്ഞമ്മ കുറുപ്പ്, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫുട്ബോൾ ആരാധനയ്ക്കെതിരെ അബ്ദുസമദ് പൂക്കോട്ടൂർ

0
മലപ്പുറം: ലോകകപ്പ് ആവേശത്തിന്റെ ഭാഗമായി ലക്ഷങ്ങൾ പൊടിച്ച് കട്ടൗട്ടുകളും ഫ്ലെക്സുകളും സ്ഥാപിക്കുന്ന...

തീരദേശ മേഖലയെ വൻകിട കോർപ്പറേറ്റുകൾക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് മിഷൻ സമുദ്ര പദ്ധതിയെന്ന് പി....

0
ആലപ്പുഴ: തീരദേശ മേഖലയെ വൻകിട കോർപ്പറേറ്റുകൾക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ‘മിഷൻ...

തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

0
കൊച്ചി: തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി....

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശന്‍ രാജിവെക്കണമെന്ന് എസ്എന്‍ഡിപി സംരക്ഷണ സമിതി

0
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശന്‍...