അടുക്കളയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : പെരുമ്പിലാവ് കല്ലുംപുറത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലുംപുറം സ്വദേശി പുത്തൻ പീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ സബീന (25) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ എട്ടിന് വീടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. ആറു വയസ്സുകാരനായ മൂത്ത മകനെ രാവിലെ മദ്രസയിൽ പറഞ്ഞയച്ച സബീന, രണ്ടു വയസ്സുകാരനായ ഇളയ മകനെ ഉറക്കി കിടത്തിയതിന് ശേഷം ആത്മഹത്യ ചെയ്തു എന്നാണ് സംശയം. ഭർത്താവ് ആബിദ് മലേഷ്യയിലാണ്.

കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചതിന് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ചതിനു ശേഷം സംസ്കാര ചടങ്ങുകൾ നടക്കും. മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. ഭർതൃ വീട്ടുക്കാർക്കെതിരെയാണ് ബന്ധുക്കൾ കുന്നംകുളം പോലീസിൽ പരാതി നൽകിയിട്ടുള്ളത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടക്കൻ കേരളത്തിൽ മഴക്കെടുതികളില്‍ രണ്ട് മരണം

0
കോഴിക്കോട്: വടക്കൻ കേരളത്തിൽ മഴക്കെടുതികളില്‍ രണ്ട് മരണം. മലപ്പുറം കൊണ്ടോട്ടിയില്‍ നാലു...

റാന്നി കുരുമ്പൻമൂഴി കോസ്‌വേ പൂർണ്ണമായും വെള്ളത്തിനടിയിൽ

0
റാന്നി: മലയോര മേഖലയിൽ മഴ ശക്തമായതോടെ കുരുമ്പൻമൂഴി കോസ്‌വേ പൂർണ്ണമായും...

പാലക്കാട്‌ ജില്ലയിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിൽ കനത്ത നാശനഷ്ടങ്ങൾ

0
പാലക്കാട്: പാലക്കാട്‌ ജില്ലയിൽ മൂന്ന് ദിവസമായി മഴ തുടരുകയാണ്. കനത്തമഴയിൽ പുതുപ്പള്ളി...

വെച്ചൂച്ചിറ കക്കുടുക്ക റോഡിൽ മണ്ണിടിച്ചിൽ : റോഡ് ഗതാഗതയോഗ്യമാക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്ത്

0
​വെച്ചൂച്ചിറ: കക്കുടുക്ക റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സങ്ങൾ നീക്കുന്നതിനുള്ള...