അടൂര്‍ : ജുഡീഷ്യറിയുടെ പരിപാവനതയും സ്വാതന്ത്ര്യവും നമുക്ക് സംരക്ഷിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി ഡോ ടി.എം. തോമസ് ഐസക് പറഞ്ഞു. അടൂര്‍ കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജുഡീഷ്യറിക്ക് പ്രവര്‍ത്തിക്കാനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കുന്നതില്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. പുതിയ കെട്ടിടം വന്നാലും പഴയ കെട്ടിടം സംരക്ഷിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. പഴയ കെട്ടിടത്തെ മ്യൂസിയമായി സംരക്ഷിക്കണം. അടുത്ത ബജറ്റില്‍ ക്ഷേമ പെന്‍ഷന്‍ 1500 രൂപയായി വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ മുഖ്യപ്രഭാഷണം നടത്തി. 50 വര്‍ഷം അഭിഭാഷകരായി പ്രവര്‍ത്തിച്ച ബാര്‍ അസോസിയേഷന്‍ അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സിന്ധു തുളസീധരക്കുറുപ്പ്, ആര്‍ഡിഒ പി.റ്റി. എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എ.ആര്‍. അജീഷ്‌കുമാര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ജി. പ്രസാദ്, നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ഷൈനി ജോസ്, ജില്ലാ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.എന്‍ ഹരികുമാര്‍, അടൂര്‍ മുന്‍സിഫ് എസ്. ലക്ഷ്മി, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എസ്.വി. മനേഷ്, അടൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എസ് മനോജ്, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, ബിജെപി പ്രതിനിധി റ്റി.ആര്‍. അജിത് കുമാര്‍, കേരള ബാര്‍ കൗണ്‍സില്‍ സെക്രട്ടറി ചെറിയാന്‍ വര്‍ഗീസ്, ബാര്‍ അസോസിയേഷന്‍ ട്രഷറര്‍ അഡ്വ. ജി. ഷൈനി, അഡ്വ.ക്ലാര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് എസ് വിജയന്‍ നായര്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ജോസ് കളീയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.