ഡി.വൈ.എഫ്.ഐ. അടൂര്‍ മേഖലാ സെക്രട്ടറി ജോയലിന്റെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം. നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി അടൂര്‍ നെല്ലിമുകള്‍ കൊച്ചുമുകളില്‍ വീട്ടില്‍ ജോയലിന്റെ (29) മരണവുമായി ബന്ധപ്പെട്ട് സി.പി.എം. നേതാക്കള്‍ക്കെതിരേ മാതാപിതാക്കളുടെ ഗുരുതര ആരോപണം. അടൂരിലെ നേതാക്കള്‍ നടത്തിയ പ്രളയഫണ്ട് തട്ടിപ്പും ജോലി തട്ടിപ്പും ഉള്‍പ്പെടെ പല അഴിമതികളും ജോയലിന് അറിയാമായിരുന്നു. നേതാക്കളുടെ രഹസ്യ ഇടപാടുകള്‍ അറിയാമായിരുന്ന ജോയലിനെ അവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് കള്ളക്കേസില്‍ കുടുക്കി മര്‍ദിക്കുകയായിരുന്നെന്ന് അച്ഛന്‍ ജോയിക്കുട്ടിയും അമ്മ മറിയാമ്മയും പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇതെല്ലാം പുറത്തുവിടുമെന്ന ഭയം നേതാക്കള്‍ക്കുണ്ടായിരുന്നു. അവര്‍ പലപ്പോഴും ജോയലിനെ ഭീഷണിപ്പെടുത്തിയിരുന്നു. മകനെ അപായപ്പെടുത്തുമെന്ന് തങ്ങളോട് പറഞ്ഞിരുന്നതായും ഇരുവരും വെളിപ്പെടുത്തി. ജനുവരി ഒന്നിന് രാവിലെ ഒരു മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടയാള്‍ വീട്ടിലെത്തി ജോയലിനെ മര്‍ദ്ദിച്ചു. ഭൂമിക്ക് മുകളില്‍ വെച്ചേക്കില്ലെന്നും ഭീഷണിപ്പെടുത്തി. ഇതേദിവസം അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനില്‍ ജോയലിന്റെയും മറ്റൊരാളിന്റെയും വാഹനങ്ങള്‍ തമ്മില്‍ ഉരസി. ഇതില്‍ ദുരൂഹതയുണ്ട്. തുടര്‍ന്ന് പോലീസ് ജോയലിനെ സ്റ്റേഷനിലെത്തിച്ചു.

വൈകിട്ട് നാലുമുതല്‍ രാത്രിവരെ സി.ഐ  ബിജുവിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചു. മകന്‍ പോലീസ് സ്റ്റേഷനിലുണ്ടെന്നറിഞ്ഞ് ചെന്നപ്പോള്‍ തനിക്കുനേരെയും പോലീസിന്റെ കൈയേറ്റമുണ്ടായെന്ന് മറിയാമ്മ പറഞ്ഞു. സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ നശിപ്പിച്ചെന്നും ആരോപിച്ചു. പിന്നീട് ജാമ്യത്തിലിറങ്ങി ചികിത്സയിലായ ജോയല്‍ മേയ് 22 നാണ് മരിച്ചത്.

ബന്ധുക്കളുടെ പരാതിയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും റിപ്പോര്‍ട്ട് ഇതേവരെ നല്‍കിയിട്ടില്ലെന്നും പറയുന്നു. തന്നെ കരുവാക്കിയാതാണെന്നും പരാതിക്ക് പോകരുതെന്നും ആവശ്യപ്പെട്ട് സിഐ സമീപിച്ചിരുന്നതായി ഇരുവരും ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...