അടൂര്‍: പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ഭാര്യയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തത് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയ വാര്‍ഡ് കൗണ്‍സിലറോട് ഡിവൈ.എസ്പി മോശമായി പെരുമാറിയെന്ന് ആക്ഷേപം.
ഡിവൈ.എസ്.പി മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഓഫീസിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ തടിച്ചു കൂടി. ഒടുവില്‍ ഡിവൈ.എസ്.പി ഖേദം പ്രകടിപ്പിച്ചതോടെ ഒത്തുതീര്‍പ്പായി.
നഗരസഭ എട്ടാം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജയോടാണ് മോശമായി പെരുമാറിയതായി പരാതി ഉയര്‍ന്നത്. പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിനാണ് കൗണ്‍സിലര്‍ എത്തിയത് എന്ന തെറ്റിദ്ധാരണ മൂലമായിരുന്നു താന്‍ അങ്ങനെ പെരുമാറിയതെന്നും തെറ്റു പറ്റിയതില്‍ ഖേദിക്കുന്നുവെന്നും ഡിവൈ.എസ്.പി ആര്‍. ബിനു പറഞ്ഞതോടെയാണ് പ്രശ്‌നം പരിഹരിച്ചത്.






























