രണ്ടു പോക്സോ കേസുകളിലായി രണ്ടു പ്രതികൾക്ക് ശിക്ഷ വിധിച്ച് അടൂർ അതിവേഗക്കോടതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊടുമൺ, പന്തളം പോലീസ് സ്റ്റേഷനുകളിലെ രണ്ട് പോക്സോ കേസുകളിൽ പ്രതികൾക്ക് കഠിനതടവ് ശിക്ഷയും പിഴയും വിധിച്ച് അടൂർ അതിവേഗകോടതി. ജഡ്ജി ടി മൻജിത്താണ് ഇരു കേസുകളിലും വിധി ഇന്ന് പ്രസ്താവിച്ചത്. കൊടുമൺ പോലീസ് 2022-ൽ രജിസ്റ്റർ ചെയ്ത നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി കൊടുമൺ രണ്ടാംകുറ്റി ലതാ ഭവനിൽ വിദ്യാധര(71)നെ 30 വർഷം കഠിനതടവിനും 1,20,000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ ആറുമാസവും 20 ദിവസവും അധികകഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. ജൂലൈ 25നാണ് പ്രതി ഇയാളുടെ വീട്ടിൽ വെച്ച് കുട്ടിയെ ബലാൽസംഗം ചെയ്തത്. ഭാര്യ ബാങ്കിൽ പോയസമയം നോക്കി കിടപ്പുമുറിയിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. ഭയന്നുപോയ കുട്ടി ശുചിമുറിയിൽ കയറി കുറ്റിയിട്ട് ഇരുന്നു. പിന്നീട് അമ്മയെത്തി കുട്ടിയെ കണ്ടെത്തുകയായിരുന്നു. അന്നത്തെ കൊടുമൺ എസ് എച്ച് ഓ ആയിരുന്ന വി എസ് പ്രവീൺ ആണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സ്മിത പി ജോൺ ഹാജരായി. കോടതി വിചാരണവേളയിൽ പ്രോസിക്യൂഷൻ ഭാഗത്ത് 14 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ പരിഗണിക്കുകയും ചെയ്തു.

പന്തളം പോലീസ് സ്റ്റേഷനിൽ കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെയുള്ള ലൈംഗിക അതിക്രമക്കേസിലെ പ്രതി പന്തളം മങ്ങാരം കൂറ്റുവാളക്കുഴിയിൽ വീട്ടിൽ സോമ(58)നെ 26 വർഷവും ഒരുമാസം കഠിനതടവിനും 1,20,000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. ഭാര്യയുടെ അടുക്കൽ ട്യൂഷന് വേണ്ടി എത്തിയ കുട്ടിയെ പ്രതി വീട്ടിൽ വെച്ച് ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയായിരുന്നു. കോടതി വിചാരണവേളയിൽ പ്രോസിക്യൂഷൻ ഭാഗത്ത് 11 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ പരിഗണിക്കുകയും ചെയ്തു. പിഴത്തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ ആറുമാസവും 20 ദിവസവും അധികകഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. ഇരു കേസുകളിലും പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത പി ജോൺ ഹാജരായി. പന്തളം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷ് കേസ് അന്വേഷണം നടത്തിയത്. അന്നത്തെ എസ് ഐ ആയിരുന്ന വി വിനുവാണ്‌ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി വലിയ പാലത്തിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി ; പോലീസിൻ്റെ സമയോചിതമായ ഇടപെടലിൽ വൻ...

0
റാന്നി: റാന്നി വലിയ പാലത്തിന്റെ കൈവരിയിൽ കയറിയിരുന്ന് പുഴയിൽ ചാടുമെന്ന് ഭീഷണിപ്പെടുത്തിയ...

പാണക്കാട് മണ്ണിടിച്ചില്‍ ; അനുമതി കഴിഞ്ഞിട്ടും അനധികൃതമായി മണ്ണെടുപ്പ് നടത്തിയതായി കണ്ടെത്തൽ.

0
മലപ്പുറം: മലപ്പുറം പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് നടന്നിരുന്നത് അനധികൃത മണ്ണെടുപ്പ്...

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി

0
മലപ്പുറം: പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. മലപ്പുറം വാഴയൂർ പഞ്ചായത്തിലാണ്...

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റാൻ പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ...