ലൈഫ് മിഷൻ പദ്ധതിയിലേക്ക് സൗജന്യമായി ഭൂമി സംഭാവന നൽകി അടൂർ ഗോപാലകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലൈഫ് മിഷൻ പദ്ധതിയിലേക്ക് സൗജന്യമായി ഭൂമി സംഭാവന നൽകി സംവിധാകയകൻ അടൂർ ഗോപാലകൃഷ്ണൻ. ഭൂരഹിതർക്ക് വീട് വെയ്ക്കാൻ അടൂരിലെ 13 സെന്റ് ഭൂമിയാണ് സർക്കാരിന് വിട്ടുനൽകിയത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ അടൂർ ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി സന്ദർശിച്ചു. ഭൂമിയുടെ അളവിലല്ല, മറ്റുള്ളവർക്ക് പ്രചോദനമാകുന്നതാണ് അടൂരിന്റെ തീരുമാനമെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഭൂരഹിതർക്കും ഭവനരഹിതർക്കും വീട് വച്ച് നൽകുന്ന സർക്കാർ പദ്ധതിയാണ് ലൈഫ് മിഷൻ. പഞ്ചായത്ത് സെക്രട്ടറിക്ക് ഭൂമി വിട്ടുനൽകാൻ തയ്യാറാണെന്ന് അടൂർ അറിയിച്ചു.

ഇത്തരത്തിൽ കൂടുതൽ സുമനസ്സുകൾ മുന്നോട്ടുവരുന്നത് പദ്ധതിക്ക് ഗുണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതി അനുസരിച്ച് ഭൂരഹിതർക്ക് വീട് വെച്ചു നൽകാൻ സ്ഥലം വിട്ടുനൽകാൻ തയാറാവുന്നവരോട് മുന്നോട്ടുവരാൻ സർക്കാർ അഭ്യർഥിച്ചിരുന്നു. ഇതനുസരിച്ചാണ് അടൂർ ഗോപാലകൃഷ്ണൻ സന്നദ്ധത അറിയിച്ചത്. സർക്കാരിൻെറ രണ്ടാം ഘട്ട ലൈഫ് പദ്ധതിയിലേക്ക് 9 ലക്ഷം അപേക്ഷകളാണ് സ്വീകരിച്ചത്. ഇതിൽ നിന്നും അഞ്ചു ലക്ഷം പേരെ തെരഞ്ഞെടുത്തതിൽ രണ്ടര ലക്ഷംപേർ ഭൂ രഹിതരാണ്. സർക്കാരിന് കൈമാറുന്ന ഭൂമി ഈ ഭൂരഹതർക്ക് വീടും ഫ്ലാറ്റും നിർമ്മിക്കാൻ ഉപയോഗിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷകളുടെ ഉത്തരസൂചികയെക്കുറിച്ച് പരാതി നൽകാൻ ഉയർന്ന ഫീസ് ; വ്യാജപരാതികൾ കുറയ്ക്കാനെന്ന് എൻ.ടി.എ. വാദം

0
ന്യൂഡൽഹി : പരീക്ഷകളുടെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട് പരാതി നൽകുമ്പോൾ ഉയർന്ന ഫീസീടാക്കുന്നുവെന്ന...

സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി...

യുജിസി നെറ്റ് ചോദ്യമുണ്ടാക്കാൻ എ.ഐ. ഉപയോഗിച്ചെന്ന് റിപ്പോർട്ട് ; നിഷേധിച്ച് എൻ.ടി.എ.

0
ന്യൂഡൽഹി : യു.ജി.സി. നെറ്റ് പരീക്ഷയിൽ മൂന്നുവിഷയങ്ങളിലെ ചോദ്യങ്ങളിൽ വ്യാപക പിഴവുകൾ...

വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

0
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി...