ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടി ; മന്ത്രി വി.എൻ. വാസവൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്ര ബജറ്റിലെ ‘ഒരു രാജ്യം ഒരു രജിസ്ട്രേഷന്‍’ പ്രഖ്യാപനം സംസ്ഥാനങ്ങള്‍ക്ക്​ കനത്ത തിരിച്ചടിയാണെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍. ഏകീകൃത സോഫ്റ്റ്​വെയര്‍ സ്ഥാപിച്ച്‌ രാജ്യത്ത് എവിടെ വേണമെങ്കിലും ആധാരങ്ങളും പ്രമാണങ്ങളും രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്നാണ് ബജറ്റ്​ പ്രഖ്യാപനം. ഇത്​ തനതു നികുതിയേതര വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കും. ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്ന ഈ നടപടി ആലോചനരഹിതമായ പ്രഖ്യാപനം മാത്രമായി കാണാനാകില്ല. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന സമീപനത്തിന്‍റെ ഭാഗമാണിത്​.

ഫെഡറല്‍ തത്ത്വങ്ങള്‍ക്ക്​ വിരുദ്ധമാണിത്​. ചരക്കുസേവന നികുതി നടപ്പാക്കിയതോടെ സംസ്ഥാനത്തിന്‍റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണ് രജിസ്ട്രേഷന്‍ വഴിയുള്ള വരുമാനം. രജിസ്ട്രേഷന്‍ അധികാരം കവര്‍ന്നെടുക്കുന്നതോടെ സ്റ്റാമ്പ് ഡ്യൂട്ടി നിര്‍ണയിക്കുന്നതിനുള്ള അവകാശവും നഷ്ടമാകും. ഏകീകൃത രജിസ്ട്രേഷന്‍ നടപ്പാക്കുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ് എന്നിവയും ഏകീകരിക്കേണ്ടിവരും. ഇതോടെ സംസ്ഥാന വരുമാനം വലിയതോതില്‍ ഇടിയും. കേന്ദ്ര നീക്കത്തിനെതിരെ കേരളം ശക്തമായ നിലപാട് സ്വീകരിക്കുമെന്ന്​ മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...