കാഴ്‌ചയുടെ അത്ഭുതപ്പാലം ; വലിയഴീക്കല്‍ പാലo ഉടന്‍ ഗതാഗതത്തിനായി തുറന്നു കൊടുക്കും

For full experience, Download our mobile application:
Get it on Google Play

കരുനാഗപ്പള്ളി : തീരദേശ ഗ്രാമത്തിന്റെ വികസന മുന്നേറ്റത്തിന് നാന്ദികുറിച്ച്‌ അഴീക്കല്‍ – വലിയഴീക്കല്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു. കായലിന്റെയും കടലിന്റെയും കൗതുകക്കാഴ്ചകളൊരുക്കി ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെയും ബന്ധിപ്പിച്ച്‌ അഴീക്കല്‍ അഴിമുഖത്തിനു കുറുകെ നിര്‍മിക്കുന്ന പാലം ഉടന്‍ ഗതാഗതത്തിന്‌ സജ്ജമാകും.

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മില്‍ ബന്ധിപ്പിച്ച്‌ കൊണ്ട് അറബി കടലിന്‍റെ പൊഴിമുഖത്തിന് കുറുകെ ആധുനിക രീതയിലാണ് വലിയഴീക്കല്‍ പാലത്തിന്റെ നിര്‍മ്മാണം നടത്തിയിട്ടുള്ളത്. തീരദേശ പാത യാഥാര്‍ത്ഥ്യമാകുന്നതിന് നിര്‍ണ്ണായക പങ്കാണ് വലിയഴീക്കല്‍ പാലത്തിനുള്ളത്. മനോഹരമായ പ്രകൃതി സൗന്ദര്യത്തെ പുണര്‍ന്ന് കൊണ്ടാണ് വലിയഴീക്കല്‍ പാലം നാടിന്റെ തലയെടുപ്പോടെ ഉയര്‍ന്ന് നില്‍ക്കുന്നത്. പാലം വന്നതോട് കൂടി നാടിന്റെ ടൂറിസം, വാണിജ്യ മേഖലയ്ക്ക് കരുത്ത് വര്‍ദ്ധിക്കുന്നു.

അറബിക്കടലില്‍ നിന്നും ദേശീയ ജലപാതയിലേക്കും അഴീക്കല്‍ ഹാര്‍ബറിലേക്കും ഭാവിയില്‍ ചെറിയ കപ്പലുകളും ബാര്‍ജുകളും പാലത്തിന്‍റെ അടിയില്‍ കൂടി കടന്ന് പോകത്തക്ക വിധം ജലോപരിതലത്തില്‍ നിന്ന് 12 മീറ്റര്‍ ഉയരത്തില്‍ വെര്‍ട്ടിക്കല്‍ ക്ളിയറന്‍സും 100 മീറ്റര്‍ ഹൊറിസോണ്ടല്‍ ക്ളിയറന്‍സുമുണ്ട്. 110 മീറ്റര്‍ നീളമുള്ള Bow String Arch സ്പാന്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ Bow String Arch സ്പാനാണ്.

പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതോടെ 25 കി.മീറ്റര്‍ ദൂരം ലാഭിക്കാനാകും. വിനോദ സഞ്ചാരികള്‍ക്ക് കടലിന്‍റെ ഭംഗിയും സൂര്യാസ്തമയവും ആസ്വദിക്കാവുന്ന വിധത്തിലാണ് പാലം രൂപകല്‍പന ചെയ്തിട്ടുള്ളത്. ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായിട്ടുള്ള അവസാനഘട്ട ഭാരപരിശോധന അടക്കമുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സിട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടന്ന് വരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി ഡാം എല്ലാദിവസവും തുറന്നു കൊടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സണ്ണി ജോസഫ്

0
ഇടുക്കി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക...

ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടര്‍ നടപടികള്‍...

0
ഇടുക്കി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...