പത്തനംതിട്ട : സംസ്ഥാന തലത്തില്‍തന്നെ ആയുഷ് വകുപ്പിന്റെ പദ്ധതികളില്‍ ശ്രദ്ധേയമായവയില്‍ ഉള്‍പ്പെടുത്താവുന്ന അടൂര്‍ ഹോമിയോ കോംപ്ലക്‌സിന് 7.5 കോടി രൂപയുടെ ഭരണ അനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. കേരള ആയുഷ് മിഷന്റെയും കേന്ദ്ര ആരോഗ്യവകുപ്പിന്റെയും കൂടിയുള്ള ഒരു വിഹിത പദ്ധതി എന്ന നിലയിലാണ് 2022-23 വര്‍ഷത്തെ ആയുഷ് വകുപ്പിന്റെ സംസ്ഥാനതല വാര്‍ഷിക ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനായി ഭരണാനുമതി ലഭ്യമാക്കിയിട്ടുള്ളത്. ജലവിഭവ വകുപ്പ് കല്ലട പദ്ധതിക്ക് ഉപയോഗ്യമാക്കുന്നതിന് ഏറത്ത് പഞ്ചായത്തിലെ എറ്റെടുത്ത അധിക ഭൂമിയില്‍ നിന്നുമാണ് 30 സെന്റ് സ്ഥലം ഈ പദ്ധതിയ്ക്ക് ആയുഷ് വകുപ്പിന് വകുപ്പ് തല ഭൂമി കൈമാറ്റ നടപടിയിലൂടെ ലഭ്യമായത്. സംസ്ഥാന ബജറ്റില്‍ അടൂര്‍ മണ്ഡലത്തിന്റെ സാമാജികനെന്ന നിലയില്‍ ഡെപ്യൂട്ടി സ്പീക്കറുടെ നിര്‍ദ്ദേശമായി ഉള്‍പ്പെടുത്തിയെങ്കിലും ഭൂമി കൈമാറ്റ നടപടിക്രമങ്ങളിലുള്ള കാലതാമസം കാരണം യഥാസമയം ഭൂമി ലഭ്യത ഉറപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനെ തുടര്‍ന്നാണ് ആയുഷ് വകുപ്പിന്റെ നാഷണല്‍ ആയുഷ് മിഷന്‍ ഫണ്ടിംഗ് സാദ്ധ്യത ഉപയോഗപ്പെടുത്തുകയുണ്ടായത്. നിലവിലുള്ള പദ്ധതി കെട്ടിടത്തിന് 3 നിലകളിലുമായി 2367.55 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമാണ് ഉള്ളത്.
ഗ്രൗണ്ട് ഫ്‌ലോറില്‍ വിശാലമായ കാര്‍ പാര്‍ക്കിംഗ്, യോഗ, നാച്ചുറോപതി എന്നീ വിഭാഗങ്ങള്‍ക്കായി പ്രത്യേക ക്രമീകരണം, ആര്‍.എം.ഒ.യുടെ ഓഫീസ് എന്നിവയും ഒന്നാം നില ഫാര്‍മസി, സ്‌കാനിങ് ലാബ് എന്നിവയ്ക്കായും രണ്ടാം നിലയില്‍ നേഴ്‌സിങ് സ്റ്റേഷന്‍, പേവാര്‍ഡ്, സാധാരണ വാര്‍ഡുകള്‍, ഡൈനിങ് ഏരിയ എന്നിവയ്ക്കാണ് നിലവില്‍ വിഭാവനം ചെയ്തിട്ടുള്ളത്. പത്തനംതിട്ട ജില്ലയില്‍ 10 കിടക്കകളുള്ള ഒരേ ഒരു ആശുപത്രി മാത്രമാണ് ആയുഷിന് ഹോമിയോ വിഭാഗത്തില്‍ നിലവിലുള്ളത്. അതാകട്ടെ രോഗികള്‍ക്ക് എത്തിച്ചേരാന്‍ മതിയായ ഗതാഗത സൗകര്യം ഇല്ലാത്ത ഉള്‍പ്രദേശമായ മല്ലപ്പള്ളി കൊറ്റനാട് ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുമാണ്. മതിയായ സ്ഥലസൗകര്യം ഇല്ലാത്ത തിനാല്‍ ഈ ജില്ലാ കേന്ദ്രത്തോടൊപ്പം പ്രവര്‍ത്തിക്കേണ്ട വകുപ്പിന്റെ വിവിധ ഹോമിയോ പദ്ധതികളായ സീതാലയം, സദ്ഗമയ, ജനനി എന്നിവയുമായി ബന്ധപ്പെട്ട കാര്യാലയങ്ങള്‍ ചില ഹോമിയോ ഡിസ്‌പെന്‍സറികളോട് ചേര്‍ന്നാണ് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നത്.
ഈ പദ്ധതി കാര്യാലയങ്ങള്‍ അടക്കം വിവിധങ്ങളായ ഹോമിയോ വകുപ്പ് തല പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി സ്ഥലസൗകര്യം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഈ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്നു ഡെപ്യൂട്ടി സ്പീക്കര്‍ സൂചിപ്പിച്ചു. ഈ പ്രവര്‍ത്തിയുടെ പ്രാഥമിക പദ്ധതി രേഖ തയ്യാറാക്കുന്നത് മുതല്‍ നാളിതുവരെ ഭരണാനുമതി ലഭ്യമായ ഇതുവരെയുള്ള ഫയല്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്ന തിനും മറ്റും പത്തനംതിട്ട ജില്ല ഹോമിയോ ഡി.എം.ഒ. എന്ന നിലയില്‍ ഡോക്ടര്‍ ബിജു വിന്റെ മാതൃകാപരമായ ഔദ്യോഗിക കൃത്യനിര്‍വഹണം എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാതൃകയാക്കാവുന്നതാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ സൂചിപ്പിച്ചു. പദ്ധതിയുടെ ടെന്‍ഡറിങ് നടപടികള്‍ വേഗത്തിലാക്കി ഈ സര്‍ക്കാരിന്റെ കാലയളവിനുള്ളില്‍തന്നെ സമയബന്ധിത മായി ആരോഗ്യമേഖലയിലുള്ള അടൂരിന്റെ ഈ അഭിമാന പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അഭിപ്രായപ്പെട്ടു.