ഓണം ഒരുങ്ങാന്‍ തയാറായി അടൂര്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ഓണത്തിനായി നാടും നഗരവും ഒരുങ്ങി ഒപ്പം അടൂരും. കടകളെല്ലാം തന്നെ ഇതിനകം സജീവമായി. തുണിക്കടകളിലും പച്ചക്കറികടകളും പലചരക്കുകടകളിലും പൂക്കടകളുമെല്ലാം  ആളുകള്‍ നിറഞ്ഞു. സപ്ലൈകോയുടെ ഓണച്ചന്ത പീപ്പിൾസ് ബസാറിൽ ആരംഭിച്ചു. പലവ്യഞ്ജനങ്ങളും പച്ചക്കറികളും വളരെ വിലക്കുറവില്‍  ഇവിടെ ലഭ്യമാണ്. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിലാണു പച്ചക്കറി വിപണനം നടക്കുക. ഓണച്ചന്തയുടെ ഉദ്ഘാടനം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. നഗരസഭാ അധ്യക്ഷൻ ഡി.സജി അധ്യക്ഷത വഹിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രാജൻ അനശ്വര, സാംസൺ ഡാനിയേൽ, ലിജോ ജോൺ, ചന്ദ്രമോഹൻ സപ്ലൈകോ ഡിപ്പോ മാനേജർ ബിജി തോമസ്, താലൂക്ക് സപ്ലൈ ഓഫിസർ ആർ.രാജീവ് എന്നവർ പ്രസംഗിച്ചു. നഗരസഭയുടെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ പഴയ സ്വകാര്യ ബസ് സ്റ്റാൻഡിൽ ഓണം വിപണന മേള തുടങ്ങി. നഗരസഭ അധ്യക്ഷൻ ഡി.സജി ഉദ്ഘാടനം ചെയ്തു.

നഗരസഭാ ഉപാധ്യക്ഷൻ ദിവ്യ റെജി മുഹമ്മദ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അനിൽകുമാർ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ ബീന ബാബു, കൗൺസിലർമാരായ അപ്സര സനിൽ, രാജി ചെറിയാൻ, അനു വസന്തൻ, ഗോപു കരുവാറ്റ, സിഡിഎസ് അധ്യക്ഷ വത്സല പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. ചെറുകിട വ്യവസായങ്ങള്‍, കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, കാർഷിക ഉൽപന്നങ്ങൾ, കരകൗശല ഉൽപന്നങ്ങൾ, എന്നിവ വിപണിയിൽ ഉള്‍പ്പെട്ടിട്ടുണ്ട്.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...