കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പള കുടിശികയ്ക്കു പകരം കൂപ്പണ്‍ ; സര്‍ക്കാര്‍ ഉത്തരവിറങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പള കുടിശികയ്ക്കു പകരം കൂപ്പണ്‍ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങി. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, മാവേലി സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി. രണ്ടുമാസത്തെ ശമ്പളത്തിന്റെ മൂന്നില്‍ രണ്ടുഭാഗത്തിന് ആനുപാതികമായാണ് കൂപ്പണ്‍. കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പള കുടിശികയ്ക്കു പകരം വൗച്ചറും കൂപ്പണും നല്‍കാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കെഎസ്‌ആര്‍ടിസിക്ക് 103 കോടി നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീലിലാണു കോടതിയുടെ ഉത്തരവ്. കൂപ്പണുകള്‍ നല്‍കാമെന്ന നിര്‍ദേശത്തെ ജീവനക്കാര്‍ എതിര്‍ത്തിരുന്നു. കെഎസ്‌ആര്‍ടിസിക്ക് അടിയന്തര സഹായമായി 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ശമ്പളവിതരണത്തിന് 50 കോടി അടിയന്തരമായി സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസിക്ക് കൈമാറണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാങ്കേതിക തകരാറുകൾ മൂലം കരിപ്പൂരിൽ നിന്നും നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ...

0
കോഴിക്കോട്: സാങ്കേതിക തകരാറുകളെയും മറ്റ് തടസ്സങ്ങളെയും തുടർന്ന് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ...

ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ എൻ എസ് എസ് സംഘടിപ്പിച്ച പരിപാടിയിൽ വന്ദേമാതരം

0
തിരുവനന്തപുരം: ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ (സി ഇ ടി) എൻ...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...