Sunday, May 5, 2024 1:59 pm

ദേശീയ തലസ്ഥാന മേഖലയുടെ മാതൃകയില്‍ തലസ്ഥാന മേഖല രൂപീകരിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : ദേശീയ തലസ്ഥാന മേഖലയുടെ മാതൃകയില്‍ സംസ്ഥാനത്തും തലസ്ഥാന മേഖല രൂപീകരിക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആസൂത്രണം ചെയ്യാതെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തിലാണ് ഇത്തരത്തിലൊരു മേഖല രൂപീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭവന, നഗരാസൂത്രണ വകുപ്പ്, ഭവന വികസന കൗണ്‍സില്‍, എല്ലാ നഗര വികസന അതോറിറ്റി എന്നിവരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തലസ്ഥാന മേഖല രൂപീകരിക്കുന്നത് സംബന്ധിച്ച്‌ രൂപരേഖ നിര്‍മ്മിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദശം നല്‍കി.

ലക്‌നൗ, ഉന്നാവോ, സീതാപൂര്‍, റായ്ബറേലി, ബരാബങ്കി, കാണ്‍പൂര്‍ എന്നീ ജില്ലകള്‍ യുപിഎസ്സിആറില്‍ ഉള്‍പ്പെടുത്തുമെന്നും യോഗത്തില്‍ തീരുമാനമായി. ആഗോളതലത്തില്‍ അയോദ്ധ്യയ്‌ക്ക് സവിശേഷമായ സ്ഥാനം നല്‍കുന്നതിനാല്‍ അയോദ്ധ്യയെ സൗരോര്‍ജ്ജ നഗരമായി വികസിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി ഉടന്‍ തന്നെ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഊര്‍ജ സംരക്ഷണത്തിന്റെ മഹത്തായ സന്ദേശം അയോദ്ധ്യയില്‍ നിന്ന് ലോകത്തിന് ലഭിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ ദര്‍ശനമായ ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍ നഗരവല്‍ക്കരണം വര്‍ദ്ധിപ്പിക്കണം. നിക്ഷേപം, തൊഴിലവസരങ്ങള്‍, നൂതനാശയങ്ങള്‍ എന്നിവ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കും. ഇതിനായി അധികാരികള്‍ മികച്ച രീതിയില്‍ ശ്രമങ്ങള്‍ നടത്തണമെന്നും മുഖ്യമന്ത്രി വികസന അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തലസ്ഥാന നഗരിയായ ലക്‌നൗവില്‍ ആധുനിക സൗകര്യങ്ങള്‍ സജ്ജീകരിക്കാന്‍ കഴിഞ്ഞു. നിരന്തരമായ പരിശ്രമങ്ങളുടെ ഫലമാണാതെന്നും അദ്ദേഹം പറഞ്ഞു. അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനാല്‍ നിരവധി ആളുകളാണ് ലക്‌നൗവില്‍ താമസമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘കുടുംബത്തിൽ ഭിന്നതയില്ല, അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല’: റോബർട്ട് വദ്ര

0
ന്യൂഡൽഹി : റായ്ബറേലി അമേഠി സീറ്റു നിർണ്ണയത്തെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ലെന്ന്...

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല ആര്‍എസ്എസ് ബന്ധമുള്ള പോലീസുകാരന്‍ ; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

0
മുംബൈ: മുംബൈ ഭീകരാക്രമണത്തിനിടെ ഭീകര വിരുദ്ധസേന തലവന്‍ ഹേമന്ത് കാര്‍ക്കറെയെ വെടിവെച്ചു...

ഓണാട്ടുകര സാഹിതിയുടെ നേതൃത്വത്തിൽ സ്കൂൾവിദ്യാർഥികൾക്കായി ചിത്രരചനാമത്സരം നടത്തി

0
മാവേലിക്കര : ഓണാട്ടുകര സാഹിതിയുടെ നേതൃത്വത്തിൽ സ്കൂൾവിദ്യാർഥികൾക്കായി നടത്തുന്ന ത്രിദിന ചിത്രകലാ...

പെരുമാറ്റച്ചട്ട ലംഘനം ; മാപ്പ് പറഞ്ഞ് ബിജെപി എംഎല്‍എ

0
അഗർത്തല: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാപ്പ് പറഞ്ഞ് ബിജെപി എംഎൽഎ. വടക്കൻ...