അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ കവാടത്തില്‍ പോലീസ് ക്യാമറ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂർ : അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ കവാടത്തില്‍ പോലീസ് ക്യാമറ സ്ഥാപിച്ചു. സ്റ്റാൻഡിൽ ബസുകൾ നിർത്തുന്ന സ്ഥലത്തെ ദൃശ്യങ്ങൾ നിരീക്ഷിക്കുന്ന തരത്തിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. പല സംഘടനകളോടും പറഞ്ഞെങ്കിലും നടക്കാത്തത്തിനെ തുടർന്നാണ് പോലീസ് മുൻകൈയെടുത്ത് ക്യാമറ സ്ഥാപിച്ചത്. മിക്കദിവസവും കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്കുള്ളിൽ മദ്യപരുടെ ശല്യമാണ്. പലപ്പോഴും ഇത് സംഘർഷത്തിലുമെത്താറുണ്ട്. എന്നാൽ സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും പ്രശ്നക്കാർ കടന്നുകളയും. ഇതിനാൽ പിന്നീട് ഇവരെ കണ്ടെത്താനുള്ള ഒരു നടപടിയും പോലീസിന്റെ ഭാഗത്തുണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഡിപ്പോയുടെ കവാടത്തിൽത്തന്നെ ക്യാമറ സ്ഥാപിച്ചത്. പൊതുവേ തിരക്കുള്ള നഗരമാണ് അടൂർ.

നിരീഷണ ക്യാമറകൾ കുറവുള്ള നഗരവുമാണ് അടൂർ. അടൂർ നഗരത്തിൽ ഇതുവരെയുണ്ടായിരുന്നത് രണ്ട് ക്യാമറകളാണ്. അടൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനുസമീപം 2019 നവംബറിൽ അടൂർ പോലീസും ജനമൈത്രി സമിതിയും വ്യാപാരികളും ചേർന്ന് സ്ഥാപിച്ചതാണ് ഈ ക്യാമറ. ചില കേസുകളിൽ ഈ ക്യാമറ വെച്ചാണ് നിരീക്ഷണം നടത്തുന്നതെങ്കിലും പലപ്പോഴും ഫലമൊന്നുമുണ്ടാകില്ല. പിന്നീട് പോലീസ് നഗരത്തിന്‌ പുറത്തുള്ള ക്യാമറകൾ തിരക്കിപ്പോകാറാണ് പതിവ്. വാഹന മോഷണം, അപകടങ്ങളുണ്ടാക്കിയശേഷം കടന്നുകളയുക, കടകളിലെ മോഷണം എന്നിവപോലുള്ള സംഭവങ്ങൾ നടക്കുമ്പോൾ കുറ്റം ചെയ്തവരെ കണ്ടെത്താൻ പോലീസ് ഏറെ പ്രയാസപ്പെടുകയാണ്. പലപ്പോഴും മോഷ്ടാക്കൾ കടന്നുകളയുന്നത് കെ.എസ്.ആർ.ടി.സി. ബസ് മാർഗമാണ്. അതിനാൽ കൂടുതൽ ക്യാമറകൾ സ്റ്റാൻഡിന്റെ പരിസരങ്ങളിൽമാത്രം വേണമെന്ന സാഹചര്യവുമുണ്ട്. 65 ക്യാമറകൾ നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ആവശ്യമാണെന്നു കാണിച്ച്‌ പോലീസ് അടൂർ നഗരസഭയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ ഫലമായി ഒരു അടിയന്തിരയോഗം വിളിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചിരുന്നെങ്കിലും നടന്നില്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ; ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട് എത്തും

0
കോഴിക്കോട്: ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ...

ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്

0
ടെഹ്റാൻ: ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്....

ശബരിമല സ്വർണക്കൊള്ള കേസ് ; സന്നിധാനത്ത് ഇന്ന് നിർണായക പരിശോധന ; പ്രത്യേക അന്വേഷണ...

0
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അവസാനവട്ട സ്വർണ പരിശോധന ഇന്ന് സന്നിധാനത്ത്...

കൊല്ലം ബൈപാസിൽ വീണ്ടും വിള്ളൽ ; ആശങ്കയോടെ യാത്രക്കാർ

0
കൊല്ലം: നിർമ്മാണ പുരോഗതിയിലുള്ള ദേശീയപാത 66-ൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടു. കൊല്ലം...