അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ ആധുനിക സജ്ജീകരണങ്ങളോടെ പുതിയ വിഭാഗങ്ങള്‍

For full experience, Download our mobile application:
Get it on Google Play

അടൂർ:  ആരോഗ്യമേഖലയിൽ 18 വർഷമായി പ്രവർത്തിക്കുന്ന അടൂരിലെ പ്രസിദ്ധമായ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്രെയിൻ ആൻഡ് സ്പൈൻ, സെന്റർ ഫോർ എക്സലൻസ് ഇൻ ട്രോമാ ആൻഡ് അഡ്വാൻസ്ഡ് ഓർത്തോപീഡിക്സ് എന്നിവ ആരംഭിക്കുന്നു. എല്ലാ ആധുനീക സൗകര്യങ്ങളും അത്യാധുനിക ഉപകരണങ്ങളും ഇതിനായി തയ്യാറാക്കപ്പെട്ടിട്ടുണ്ട്. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്രെയിൻ ആൻഡ് സ്പൈൻ, സെന്റർ ഫോർ എക്സലൻസ് ഇൻ ട്രോമാ ആൻഡ് അഡ്വാൻസ്ഡ് ഓർത്തോപീഡിക്സ് എന്നിവ നാളെ (21.12.2023) രാവിലെ 10.30 മണിക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പോലീസ് മേധാവി അജിത് വി ഐ പി എസ് അധ്യക്ഷത വഹിക്കും. പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോസ് ആർ, ജയരാജ് ആർ, മൌണ്ട് സിയോൺ മെഡിക്കൽ കോളേജ് ചെയർമാൻ എബ്രഹാം കലമണ്ണിൽ തുടങ്ങിയവർ പങ്കെടുക്കും.

‘നാടിനു നല്ല ഹൃദയം’ എന്ന ആപ്തവാക്യത്തിലൂന്നി പ്രവർത്തിക്കുന്ന ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്, ഡിസംബർ 23-നു നാലു മണിക്ക് പ്രമുഖ സിനിമാനടി മഞ്ജു വാര്യർ അടൂർ ലൈഫ് ലൈൻ ആശുപത്രി ക്യാംപസിൽ തുടക്കം കുറിക്കും. കേരളത്തിലുള്ളവർക്കു മാത്രമല്ല, ലോകത്തെമ്പാടുമുള്ളവർക്കും എല്ലാ സ്പെഷ്യാലിറ്റികളിലും ആരോഗ്യ സംരക്ഷണത്തിനുള്ള സമഗ്ര കേന്ദ്രമായി അടൂരിലെ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ മാറുകയാണ്. രോഗത്തിനു ചികിത്സ നൽകുക എന്നതിലുപരിയായി രോഗിയുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമത്തിനും രോഗിയുടെ ആരോഗ്യത്തിനും അടൂർ ലൈഫ് ലൈൻ ഇൻസ്റ്റിറ്റ്യൂട്ട് മുന്തിയ പരിഗണന നൽകുന്നു. താങ്ങാവുന്ന ചെലവിൽ അധുനികവും ശാസ്ത്രീയവുമായ ചികിത്സ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കുകയെന്നതാണ് പ്രവർത്തനലക്ഷ്യം. ലൈഫ് ലൈൻ ആശുപത്രിയിൽ നടന്ന പത്രസമ്മേളനത്തിൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എസ് പാപ്പച്ചൻ, കാർഡിയോളജി വിഭാഗം തലവൻ ഡോ. സാജൻ അഹമ്മദ്, കാർഡിയാക് സർജറി വിഭാഗം തലവൻ ഡോ.രാജഗോപാൽ, ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....