പിണറായി വിജയന്‍ അഭിനവ നീറോ : സാമുവല്‍ കിഴക്കുപുറം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച് രസിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെ കേരളത്തിലെ ജനങ്ങളുടെ ദുരിതം കണ്ട് രസിക്കുന്ന അഭിനവ നീറോയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് ക്രൂരതയിലും സി.പി.എം അഴിഞ്ഞാട്ടത്തിലും പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനം അനുസരിച്ച് മലയാലപ്പുഴ, മൈലപ്രാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കളുടെ നേതൃത്വത്തില്‍ മലയാലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം മുമ്പെങ്ങുമില്ലാത്ത കടക്കെണിയിലും വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം ജനങ്ങള്‍ കഷ്പ്പാടിലുമായിട്ടും കെടുകാര്യസ്ഥത മുഖമുദ്രയാക്കി ഭരണം നടത്തുന്ന മുഖ്യമന്ത്രി നവകേരള സദസ്സിന്‍റെ പേരില്‍ കോടികള്‍ പൊടിച്ച് ധൂര്‍ത്ത് നടത്തുകയാണെന്ന് സാമുവല്‍ കിഴക്കുപുറം കുറ്റപ്പെടുത്തി. ജനങ്ങള്‍ വെറുത്ത ഈ സര്‍ക്കാരിന് ഏകാധിപത്യ രീതിയില്‍ അധികനാള്‍ പിടിച്ചു നില്ക്കാനാവില്ലെന്നും സാമുവല്‍ കിഴക്കുപുറം പറഞ്ഞു.

മലയാലപ്പുഴ മണ്ഡലം പ്രസിഡന്‍റ് ദിലീപ് കുമാര്‍ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി എലിസബത്ത് അബു, ഡി.സി.സി അംഗങ്ങളായ യോഹന്നാല്‍ ശങ്കരത്തില്‍, ജെയിംസ് കീക്കരിക്കാട്ട്, മൈലപ്രാ മണ്ഡലം പ്രസിഡന്‍റ് വിത്സണ്‍ തുണ്ടിയത്ത്, ബ്ലോക്ക് ഭാരവാഹികളായ വി.സി ഗോപിനാഥ പിളള, ബേബി മൈലപ്ര, പ്രമോദ് താന്നിമൂട്ടില്‍, സണ്ണി കണ്ണംമണ്ണില്‍, ബിജു സാമുവല്‍, മണ്ഡലം വൈസ് പ്രസിഡന്‍റ് മീരാന്‍ വടക്കുപുറം, ബിന്ദു ജോര്‍ജ്ജ്, മഞ്ജു സന്തോഷ്, ബിജിലാല്‍ ആലുനില്‍ക്കുന്നതില്‍, ജെസി വര്‍ഗീസ്, എലിസബത്ത് രാജു, ജെയിംസ് പരുത്തിയാനി രാജു പൂലൂര്‍, ബിജു ആര്‍ പിള്ള, രാജേന്ദ്രന്‍ നായര്‍, സി.പി. സുധീഷ്, രാഹുല്‍ മുണ്ടയ്ക്കല്‍, മോനി കെ ജോര്‍ജ്, വിത്സണ്‍ പരുത്തിയാനി, സദാശിവന്‍പിള്ള ചിറ്റടിയില്‍, മാത്യു ഇലക്കുളം, ജേക്കബ് കൈപ്പശ്ശേരി, ബാബു വാനിയത്ത് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി ; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ....

0
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...

സിഎസ്ഐആർ യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

0
ഡൽഹി : നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയിന്റ് സിഎസ്ഐആർ യുജിസി...

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ...