അസാധാരണ വലിപ്പമുള്ള പാരാതൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്ത് അടൂര്‍ ലൈഫ് ലൈൻ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അസാധാരണ വലിപ്പമുള്ള പാരാതൈറോയ്ഡ് ഗ്രന്ഥി അടൂര്‍ ലൈഫ് ലൈൻ ആശുപത്രിയില്‍ വിജയകരമായി നീക്കം ചെയ്തു. ക്ഷീണം, പൊതുവായ ബലഹീനത, മലബന്ധം, ആവർത്തിച്ചുള്ള ഉദര അസ്വസ്ഥത തുടങ്ങിയവ അലട്ടിയിരുന്ന പത്തനംതിട്ട കടമ്പനാട് സ്വദേശിയായ 62 കാരിക്കാണ് സര്‍ജറി വേണ്ടിവന്നത്. ലൈഫ് ലൈൻ ജനറൽ ആൻഡ് ലാപ്പറോസ്കോപ്പി വിഭാഗം തലവൻ ഡോ.മാത്യൂസ് ജോണിന്റെ നേതൃത്വത്തിലായിരുന്നു 4x3x3 സെന്റീമീറ്റർ വലിപ്പമുള്ള പാരാതൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുവാനുള്ള ശസ്ത്രക്രിയ നടത്തിയത്. പ്രധാനപ്പെട്ട വെയിനും ആർട്ടറിയും ചേർന്ന് കിടക്കുന്നു സ്ഥലമായിരുന്നതിനാൽ രക്തക്കുഴലുകൾക്ക് കേടുപാടില്ലാതെ ശസ്ത്രക്രിയ നടത്തുക എന്നത് വളരെ വിഷമം പിടിച്ചതായിരുന്നു. രക്തത്തിലെ കാൽസ്യത്തിന്റെ അളവ് സാധാരണയേക്കാൾ കൂടുതലായിരിക്കുന്ന അവസ്ഥയായ ഹൈപ്പർകാൽസീമിയയുടെ ലക്ഷണങ്ങളുമായി വന്നതാണ് രോഗി.

ലബോറട്ടറി പരിശോധനയിൽ കാൽസ്യവും പരാഥൈറോയ്ഡ് ഹോർമോണും അവരിൽ ഉയർന്ന നിലയിൽ കണ്ടെത്തി. സംശയം തോന്നിയതിനാൽ എൻഡോക്രൈനോളജിസ്റ് ഡോ.ഷമീർ ബഷീർ വിദഗ്ധ പരിശോധന നടത്തുകയും അതിൽ അവരുടെ പരാഥൈറോയ്ഡ് ഗ്രന്ഥിയിൽ ട്യൂമർ (പരാഥൈറോയ്ഡ് അഡിനോമ) ബാധിച്ചിരിക്കുന്നു എന്ന് കണ്ടെത്തുകയായിരുന്നു. രക്തത്തിലെ കാൽസ്യത്തിന്റെ അളവ് സാധാരണയേക്കാൾ കൂടുതലായിരിക്കുന്ന അവസ്ഥയുമായി (ഹൈപ്പർകാൽസീമിയ) വരുന്ന രോഗികളിൽ പരാഥൈറോയ്ഡ് അഡിനോമയും പരിഗണിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ രോഗിയുടെ കാര്യത്തിലൂടെ വ്യക്തമാകുന്നത്. സർജൻമാരായ ഡോ.അനീറ്റ ലൂക്കോസ്, ഡോ.പ്യാരി പി എൻ, ഡോ.ഷഹാന ഷാജി, അനേസ്തെറ്റിസ്ട്സ് ഡോ.ശ്രീലത, ഡോ.ആസ്മി, സിസ്റ്റർ ജ്യോതി രാജൻ എന്നിവർ ശസ്ത്രക്രിയയിൽ ഡോ.മാത്യൂസിനെ സഹായിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേ മാതരം പൂര്‍ണമായി ആലപിച്ചതിൽ ന്യായീകരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്

0
ഡല്‍ഹി: എഐസിസി ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേ മാതരം പൂര്‍ണമായി...

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി...

0
പാലക്കാട്: സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം...

റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ

0
റായ്പൂർ: റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ....

പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ

0
തിരുവനന്തപുരം: പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന...