അടൂര്‍ എം.സി റോഡരികില്‍ മാലിന്യം തള്ളുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : എം.സി റോഡരുകില്‍ മാലിന്യം തള്ളുന്നു. ഹൈസ്‌കൂള്‍ ജംഗ്‌ഷന്‍ മുതല്‍ മിത്രപുരം ഭാഗം വരെയാണ്‌ ചാക്കില്‍ കെട്ടിയ മാലിന്യം തള്ളുന്നത്‌. വ്യാപാര സ്‌ഥാപനങ്ങളില്‍ നിന്നുള്ള പ്ലാസ്‌റ്റിക്കുള്‍പ്പെടെയുള്ള മാലിന്യവും തള്ളുന്നതിലുണ്ട്‌. റോഡരുകിലുള്ള നീര്‍ച്ചാലുകളില്‍ രാത്രിയില്‍ ലോറിയില്‍ കൊണ്ടുവന്ന്‌ ദ്രവ മാലിന്യം നിക്ഷേപിക്കുന്നത്‌ സമീപവാസികള്‍ക്ക്‌ ബുദ്ധിമുട്ടായിരി ക്കുകയാണ്‌. മലിനജലം നീരുറവയുമായി ചേരുന്നതോടെ സമീപത്തെ കിണര്‍ വെള്ളം മലിനമാകാനുള്ള സാധ്യത ഉണ്ട്‌. ഈ കിണറിലെ വെള്ളം കുടിക്കുന്നത്‌ മൂലം ജല ജന്യരോഗങ്ങള്‍ പടരാന്‍ ഇടയുണ്ട്‌. വീടുകളില്‍ എത്തി ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പ്ലാസ്‌റ്റിക്‌ കവറുകളും മറ്റും ശേഖരിക്കുന്നുണ്ടായിട്ടും വീടുകളില്‍ നിന്നും പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നതെന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്‌. മാലിന്യം തള്ളുന്നവര്‍ക്കെതിരെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളും പോലീസും ആരോഗ്യ വകുപ്പുദ്യോഗസ്‌ഥരും നടപടി സ്വീകരിക്കണമെന്നാവിശ്യം ശക്‌തമാണ്‌.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്തെ പ്രതിഷേധം ; ബിഹാറില്‍ 29 പ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

0
പാട്‌ന : കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 29 പ്രവര്‍ത്തകര്‍ക്ക്...

പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിൻ്റെ ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി

0
പാലക്കാട്: ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി. പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിൻ്റെ...

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎ കൈമാറിയവരെയും വിതരണശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

0
സുല്‍ത്താന്‍ബത്തേരി: ലഹരി വില്‍പ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട്...

മുട്ടിൽ മരം മുറി വഞ്ചനാക്കേസ് ; അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം ഇന്ന് വായിച്ചു കേൾപ്പിക്കും

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം...