അടൂര്‍ എം.സി. റോഡില്‍ മൂടിയില്ലാത്ത ഓട അപകട ഭീഷണി ഉയര്‍ത്തുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ എം.സി. റോഡില്‍ മൂടിയില്ലാത്ത ഓട അപകട ഭീഷണി ഉയര്‍ത്തുന്നു. എം.സി. റോഡില്‍ മലങ്കര പള്ളിക്ക്‌ സമീപം ഡോക്‌ടേഴ്‌സ് കണ്‍സല്‍ട്ടിങ്‌ സെന്ററിലേക്ക്‌ ഇറങ്ങുന്ന ഭാഗത്താണ്‌ അപകടകരമായ ഓട. ഓടയ്‌ക്ക് സ്ലാബ്‌ ഇടാത്തതാണ്‌ അപകട മേഖലയായി മാറാന്‍ കാരണം. കഴിഞ്ഞ ദിവസം രാത്രി ശൂരനാട്‌ സ്വദേശി രാജേഷ്‌ മകളെ ഡോക്‌ടറെ കാണിച്ച ശേഷം ബൈക്കില്‍ പോകവേ ഈ അപകടകരമായ കുഴിയുടെ മുകളിലേക്ക്‌ മറിഞ്ഞിരുന്നു. കുട്ടി അടൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്‌. കാലിന്റെ മുട്ടിന്‌ ഭാഗത്ത്‌ വലിയ ക്ഷതമാണ്‌ സംഭവിച്ചത്‌. അപകട സമയത്ത്‌ രാജേഷ്‌ മകളുടെ കാലിന്റെ മുകളില്‍ പിടിച്ചു കിടന്നത്‌ കൊണ്ട്‌ കുഴിയിലേക്ക്‌ വഴുതി വീണില്ല. തലയിടിച്ചാണ്‌ രാജേഷ്‌ വീണത്‌. ഹെല്‍മറ്റ്‌ ധരിച്ചിരുന്നതാനാല്‍ വലിയ അപകടമാണ്‌ ഒഴിവായത്‌.

ഓടയോട്‌ ചേര്‍ന്ന്‌ പി.ഡബ്ല്യു.ഡിയുടെ കലുങ്ക്‌ ഉണ്ട്‌. കലുങ്കിന്റെ കല്‍ക്കെട്ടും തകര്‍ന്ന നിലയിലുമാണ്‌. അപകടകരമായ ഓടയുടെ ഭാഗത്തെ ഉപറോഡ്‌ സ്ലോപ്പിലായതിനാലും ഏതു സമയത്തും ഇവിടം അപകടസാധ്യതയേറുകയാണ്‌. അഞ്ചിലധികം സ്‌പെഷ്യലിസ്‌റ്റ് ഡോക്‌ട്ടര്‍മാരുടെ കണ്‍സണ്‍ട്ടിങ്‌ സെന്ററിലേക്ക്‌ ഇതുവഴിയാണ്‌ നൂറ്‌ കണക്കിന്‌ രോഗികള്‍ ചികിത്സ തേടി എത്തുന്നത്‌. കൂടാതെ ജിം, മെഡിക്കല്‍ ഷോപ്പ്‌ നിരവധി വീടുകളിലേക്കും പോകണമെങ്കില്‍ അപകടകരമായ ഈ ഓടയുടെ സമീപത്ത്‌ കൂടിയേ പോകാന്‍ കഴിയൂ. വൈകുന്നേരങ്ങളില്‍ ഇവിടെ വലിയ തിരക്കാണ്‌. എം.സി. റോഡിന്‌ സമാന്തരമായി ഓട ഈ ഭാഗത്ത്‌ എത്തുമ്പോള്‍ മാത്രമാണ്‌ മൂടിയില്ലാതെ കിടക്കുന്നത്‌. ഡോക്‌ടേഴ്‌സ് കണ്‍സള്‍ട്ടിങ്‌ സെന്ററിലേക്ക്‌ റോഡ്‌ പണി നടന്ന സമയത്ത്‌ ഇവിടം സ്ലാബ്‌ ഇടുമെന്ന്‌ പി.ഡബ്ല്യൂ.ഡി അധികൃതര്‍ ഉറപ്പ്‌ നല്‍കിയിരുന്നതാണ്‌. എന്നാല്‍ അധികൃതര്‍ ഇതുവരെ യാതൊന്നും ചെയ്‌തിട്ടില്ല. പി.ഡബ്ല്യു.ഡി അധികൃതരുടെ കെടുകാര്യസ്‌ഥതക്കെതിരെ പ്രതിഷേധങ്ങളും ശക്‌തമായിരിക്കുകയാണ്‌.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാടിന്റെ പ്രഖ്യാപനം ; പ്രതികരണവുമായി എം എം മണി

0
ഇടുക്കി : മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തും എന്ന തമിഴ്നാടിന്റെ പ്രഖ്യാപനത്തിൽ പ്രതികരിച്ച്...

മുതലപ്പൊഴിയില്‍ കാണാതായ ഷിജിനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി കുടുംബം പ്രതിഷേധത്തില്‍

0
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അപകടത്തില്‍പെട്ട് കാണാതായ അഞ്ചുതെങ്ങ് കൊച്ചുമേത്തന്‍കടവ് ഷെക്കേന ഭവനില്‍ ഷിജിനെ...

ക്ഷേമ പെൻഷൻ ദുർബലപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള ശ്രമമെന്ന് കെഎൻ ബാലഗോപാൽ

0
തിരുവനന്തപുരം: പെൻഷൻ വിതരണത്തിലെ ഉത്തരവ് ലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിക്കുന്നതാണെന്ന് മുൻ ധനമന്ത്രി കെ.എൻ...

ട്രെയിൻ യാത്രയിൽ പുതിയ മാറ്റം ; ഇനി ആർഎസി ടിക്കറ്റുകാർക്കും കമ്പിളിപ്പുതപ്പ് ലഭിക്കും

0
ന്യൂഡൽഹി : ട്രെയിനിൽ ഇനി ആർഎസി ടിക്കറ്റുള്ളവർക്കും കമ്പിളിപ്പുതപ്പ് ലഭിക്കും....