അടൂര്‍ പാര്‍ഥസാരഥി ക്ഷേത്ര ഉത്സവം 29ന്‌ കൊടിയേറും

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പത്ത്‌ നാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്‌ 29 ന്‌ കൊടിയേറും. ഏഴിനാണ്‌ ആറാട്ട്‌. 29 ന്‌ രാത്രി 7.30ന്‌ രമേശ്‌ ഭാനു ഭാനു പണ്ടാരത്തിന്റെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്‌ നടക്കും. ഉച്ചയ്‌ക്ക് 12 ന്‌ കൊടിയേറ്റ്‌ സദ്യ ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ ആറിന്‌ പഞ്ചവാദ്യം, രാത്രി 7.45 ന്‌ വയലിന്‍ സോളോ. 30 ന്‌ രാവിലെ എട്ടിന്‌ ഏകാഹനരായണീയ യജ്‌ഞം, രാത്രി 7.30 ന്‌ ഭജനാമൃതം. 31 ന്‌ രാവിലെ 11 ന്‌ നവകം, ശ്രീബലി, ഉച്ചപൂജ.
ഒന്നിന്‌ വൈകിട്ട്‌ എം. അരവിന്ദന്റെ ആദ്ധ്യാത്മികപ്രഭാഷണം, 6.45 ന്‌ ഭക്‌തിഗാനമേള, രാത്രി എട്ടിന്‌ നൃത്തസന്ധ്യ. രണ്ടിന്‌ വൈകിട്ട്‌ 5.30 ന്‌ കീര്‍ത്തന സന്ധ്യ, രാത്രി ഏഴിന്‌ നൃത്തനൃത്യങ്ങള്‍. മൂന്നിന്‌ വൈകിട്ട്‌ 5.30 ന്‌ കൃഷ്‌ണകുമാറിന്റെ ആദ്ധ്യാത്മിക പ്രഭാഷണം, രാത്രി ഏഴിന്‌ ഭക്‌തിഗാനമേള, എട്ടിന്‌ കൈകൊട്ടിക്കളി. നാലിന്‌ രാവിലെ എട്ടിന്‌ പാര്‍ത്ഥസാരഥി മതപാഠശാല വിദ്യാര്‍ത്ഥികളുടെ ഗീതാപാരായണവും കീര്‍ത്തനാലാപനവും, വൈകിട്ട്‌ 6.45 ന്‌ തിരുവാതിര, രാത്രി 7.30 ന്‌ നടന വര്‍ഷം. അഞ്ചിന്‌ രാവിലെ ആറിന്‌ സൂര്യനാരായണ പൊങ്കാല, വൈകിട്ട്‌ അഞ്ചിന്‌ ബ്രഹ്‌മകുമാരി ഉഷയുടെ ആദ്ധ്യാത്മിക പ്രഭാഷണം, 6.45 ന്‌ ഇ.വി. കലാമണ്ഡലം അവതരിപ്പിക്കുന്ന ആദിനടനം ശങ്കര പദചലനം.

ആറിന്‌ വൈകിട്ട്‌ അഞ്ചിന്‌ എന്‍. വെങ്കിടാചല ശര്‍മയുടെ വിഷ്‌ണു സഹസ്രനാമ മാഹാത്മ്യ പ്രഭാഷണം, ആറിന്‌ സോപാന സംഗീതം, രാത്രി ഏഴിന്‌ സേവ, നാദസ്വര കച്ചേരി, രാത്രി ഒമ്പതിന്‌ പള്ളിവേട്ട, 9.30 ന്‌ നൃത്തനാടകം ശ്രീ മഹാമൃത്യുഞ്‌ജയന്‍. രാവിലെ 7.30 ന്‌ മഹാഗണപതി ഹോമം, 8 മുതല്‍ ഭാഗവത പാരായണം, 11 ന്‌ ഉച്ചപൂജ, 12.30 ന്‌ അന്നദാനം, 2 മുതല്‍ അടൂര്‍ പൂരം, 3 മുതല്‍ ഗജഘോഷയാത്ര, 3.30 ന്‌ കൊടിയിറക്ക്‌, വൈകിട്ട്‌ 4 ന്‌ എഴുന്നള്ളത്ത്‌,4.15 ന്‌ ഓട്ടന്‍തുള്ളല്‍, 5.30 ന്‌ നാദസ്വര കച്ചേരി, 6.30 ന്‌ സംഗീത സദസ്‌, രാത്രി ഏഴിന്‌ ചേന്നംപള്ളില്‍ധര്‍മ്മശാസ്‌താ ക്ഷേത്രത്തില്‍ നിന്നും തിരിച്ചെഴുന്നള്ളത്ത്‌, 8.30 ന്‌ ആറാട്ട്‌, ഗാനമേള എന്നിവയാണ്‌ പരിപാടികള്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളൂർകുന്നം ബെവ്കോ ഔട്ട്‌ലെറ്റിൽ മോഷണശ്രമത്തിനെത്തിയ യുവാവ് പിടിയിൽ

0
മൂവാറ്റുപുഴ: മൂവാറ്റുപുഴ വെള്ളൂർകുന്നം ബെവ്കോ ഔട്ട്‌ലെറ്റിൽ മോഷണശ്രമത്തിനെത്തിയ യുവാവ് വിചിത്രമായ സാഹചര്യത്തിൽ...

ജനകീയ ആരോഗ്യകേന്ദ്രത്തില്‍ ഡ്യൂട്ടിക്കിടയില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു

0
തൃശൂര്‍: സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ ഡ്യൂട്ടിക്കിടയില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു. ചാലിശ്ശേരി...

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : ക്രൈംബ്രാഞ്ചിനെ അന്വേഷണ ചുമതല ഏൽപ്പിക്കും ; മന്ത്രി...

0
തിരുവനന്തപുരം : ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍....

രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായി സ്ത്രീയും കുട്ടികളും ; കസ്റ്റഡിയിലെടുത്തത് നീക്കി

0
ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് കോൺഗ്രസ്...