വെള്ളൂർകുന്നം ബെവ്കോ ഔട്ട്‌ലെറ്റിൽ മോഷണശ്രമത്തിനെത്തിയ യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ: മൂവാറ്റുപുഴ വെള്ളൂർകുന്നം ബെവ്കോ ഔട്ട്‌ലെറ്റിൽ മോഷണശ്രമത്തിനെത്തിയ യുവാവ് വിചിത്രമായ സാഹചര്യത്തിൽ പിടിയിലായി. ഓഗസ്റ്റ് 4-നായിരുന്നു സംഭവം. മുഖംമൂടിയും തലയിൽ തുണിയുമായി എത്തിയ മോഷ്ടാവ് ആദ്യം സി.സി.ടി.വി ക്യാമറകൾ മറച്ചുപിടിച്ചു. തുടർന്ന് ഷട്ടറിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ ഇയാൾ പാന്റ്സ് ഊരിമാറ്റി. എന്നാൽ ശ്രമം പരാജയപ്പെട്ട് മടങ്ങുന്നതിനിടയിൽ താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ഊരിവച്ച പാന്റ്സും കള്ളൻ ഇവിടെത്തന്നെ മറന്നുപോയി. മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവ് ആദ്യം സിസിടിവി ക്യാമ റകൾ മറച്ചുവച്ചു. തല തുണികൊണ്ടു മറച്ചാണ് ഇയാൾ മദ്യവിൽപനശാലയിൽ എത്തിയത്.

പിന്നീട് പാന്റ്സ് ഊരിമാറ്റി. ഷട്ടറുകളുടെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തിരികെ മടങ്ങവേ തന്റെ മൊബൈൽ ഫോണും ഊരിവച്ച പാന്റ്സും ഇയാൾ അവിടെ തന്നെ മറന്നുവച്ചു. രാവിലെ മദ്യവിൽപനശാല തുറക്കാനെത്തിയ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഫോണും ജീൻസും കണ്ടെത്തിയത്. സിസിടിവി ക്യാമറകൾ മറച്ചുവച്ച നിലയിലും കണ്ടെത്തി. മദ്യവിൽപനശാലയിൽ നിന്നു മദ്യമോ പണമോ നഷ്ടപ്പെട്ടിരുന്നില്ല. ഇതിനിടെ സ്വന്തം ഫോൺ അന്വേഷിച്ച് മോഷ്ടാവ് വീണ്ടും മദ്യവിൽപനശാലയിൽ എത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപേക്ഷയുമായി ഇനി മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ പോകേണ്ട ; 21 മുതൽ പൂർണമായും...

0
തിരുവനന്തപുരം : സെപ്റ്റംബർ 21-നുശേഷം മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലേക്ക് അപേക്ഷയുമായി...

കോയമ്പത്തൂർ എംഡിഎംഎ വേട്ട ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും

0
കോയമ്പത്തൂര്‍: കോയമ്പത്തൂർ എംഡിഎംഎ വേട്ടയിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ പോലീസ്....

കൊച്ചി മെട്രോ യാത്രികന് ഹൃദയാഘാതം : ഡോക്ടറുടെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ

0
കൊച്ചി : കൊച്ചി മെട്രോയിൽ യാത്രചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച മലപ്പുറം തിരൂർ...

യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്നു ; വർഷങ്ങൾക്ക് ശേഷം വിമാനത്താവളത്തിൽ നിന്നും പിടികൂടി...

0
തിരുവനന്തപുരം: യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ കഴിഞ്ഞ പ്രധാന...