അടൂർ മിത്രപുരത്തെ മണ്ണെടുപ്പ് : കൂടുതൽ മണ്ണ് എടുത്തെന്ന് കണ്ടെത്തൽ ; നടപടിക്ക് കളക്ടറുടെ നിർദേശം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അടൂർ മിത്രപുരത്തെ അനധികൃത മണ്ണെടുപ്പിൽ സ്വകാര്യ വ്യക്തിക്കെതിരെ നിയമനടപടിക്ക് ജില്ലാ കളക്ടറുടെ നിർദേശം. അളവിൽ കൂടുതൽ മണ്ണെടുത്തതോടെ അപകട ഭീഷണിയിലായ വീടിന് സ്വകാര്യവ്യക്തി തന്നെ സംരക്ഷണഭിത്തി കെട്ടണമെന്ന് കളക്ടർ പ്രേംകൃഷ്ണൻ നിർദേശം നൽകി. മണ്ണിടിച്ചിൽ ഭീഷണി കണക്കിലെടുത്ത് കാഴ്ച പരിമിതരായ അച്ഛനും മകനും അടക്കം കുടുംബത്തെ അടിയന്തരമായി മാറ്റിപാർപ്പിക്കാനും നിർദേശിച്ചു. ജില്ലാ കളക്ടർക്ക് അടൂർ ആർഡിഒ നൽകിയ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇങ്ങനെയാണ്. 51,113 മെട്രിക് ടൺ മണ്ണ് നീക്കം ചെയ്യാൻ അടൂരിലെ സ്വർണ്ണവ്യാപാരി അനശ്വര രാജൻ നഗരസഭയുടെ അനുമതി വാങ്ങിയിരുന്നു. എന്നാൽ ഉയർന്ന അളവിൽ ഖനനം നടത്തി. തട്ടുകളാക്കി മണ്ണെടുത്ത് മാറ്റുന്നതിന് പകരം ഷീറ്റ് കൊണ്ട് മറച്ച്, ശീലാസിന്‍റെ വീടും പുരയിടവും ഇടിഞ്ഞുവീഴാവുന്ന തരത്തിൽ മണ്ണെടുത്ത് മാറ്റുകയായിരുന്നു.

ആർഡിഒയുടെ ഈ റിപ്പോർട്ട് പരിഗണിച്ചാണ് നിയമലംഘനത്തിന് പൊലീസിൽ പരാതി നൽകാൻ ജിയോളജി വകുപ്പിന് കളക്ടർ നിർദേശം നൽകിയത്. മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കുടുംബത്തെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിപാർപ്പിക്കും. സ്ഥല ഉടമയായ രാജന്‍റെ ചെലവിൽ സംരക്ഷണഭിത്തി കെട്ടിക്കാനും നടപടിയുണ്ടാകും. നിയമലംഘനം നടത്തിയിട്ടില്ലെന്നായിരുന്നു സ്ഥലഉടമ രാജൻ തുടക്കം മുതൽ വാദിച്ചിരുന്നത്. അതേസമയം, കാഴ്ചപരിമിതരായ ശീലാസും മകനും അടക്കം കുടുംബത്തിന്‍റെ പുനധിവാസം രാജൻ തന്നെ ഉറപ്പാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...