Thursday, March 28, 2024 6:52 pm

അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​ എ​ല്‍.​ഡി.​എ​ഫ് ഭ​ര​ണം ഒ​രു വ​ര്‍ഷം പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ മി​ക്ക വാ​ഗ്​​ദാ​ന​ങ്ങ​ളും അകലെ

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ര്‍ : അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​ എ​ല്‍.​ഡി.​എ​ഫ് ഭ​ര​ണം ഒ​രു വ​ര്‍ഷം പൂ​ര്‍ത്തി​യാ​കു​മ്പോള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ മി​ക്ക വാ​ഗ്​​ദാ​ന​ങ്ങ​ളും അകലെ. യു.​ഡി.​എ​ഫ് ആ​ദ്യ​കാ​ലം മു​ത​ല്‍ ഭ​രി​ച്ച അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ എ​ല്‍.​ഡി.​എ​ഫ് ഭ​ര​ണ​മേ​റ്റെ​ടു​ത്ത് ഒ​രു വ​ര്‍ഷം പൂ​ര്‍ത്തി​യാ​കു​മ്പോള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ മി​ക്ക വാ​ഗ്​​ദാ​ന​ങ്ങ​ളും ന​ട​പ്പാ​ക്കാ​ന്‍ ശ്ര​മം ആ​രം​ഭി​ച്ചു. ശ്രീ​മൂ​ലം ച​ന്ത ന​വീ​ക​ര​ണം, കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ടേ​ക് ദ ​ബ്രേ​ക് പ​ദ്ധ​തി​യി​ല്‍ ശൗ​ചാ​ല​യ​വും വി​ശ്ര​മ​മു​റി​യും എ​ന്നി​വ നി​ര്‍മാ​ണം പാതി വഴിയില്‍. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്കു​സ​മീ​പം പ​ഴ​യ കം​ഫ​ര്‍ട്ട് സ്‌​റ്റേ​ഷ​ന്‍ ന​വീ​ക​രി​ച്ചു. പേ​രി​ല്‍ മാ​ത്ര​മു​ള്ള ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ന്‍ഡി​ന് സ​മീ​പം നി​ര്‍മാ​ണാ​നു​മ​തി ല​ഭി​ച്ച സ്ഥ​ല​ത്ത് ന​ഗ​ര​സ​ഭ ആ​സ്ഥാ​ന​മ​ന്ദി​ര​വും ഷോ​പ്പി​ങ് കോം​പ്ല​ക്സും ഈ ​ഭ​ര​ണ​കാ​ല​യ​ള​വി​ല്‍ പൂ​ര്‍ത്തി​യാ​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന്റെ ക​രാറില്‍ ഒതുങ്ങി.

Lok Sabha Elections 2024 - Kerala

ഇ​തേ​സ​മ​യം ന​ഗ​ര​സ​ഭ​യു​ടെ ചു​മ​ത​ല​യി​ലു​ള്ള അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍പോ​ലു​മി​ല്ല. സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ന്ന നി​ല​യി​ല​ല്ല സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി. ര​ണ്ടു​രൂ​പ ഒ.​പി ടി​ക്ക​റ്റി​നു​ണ്ടാ​യി​രു​ന്ന​ത് 10 രൂ​പ​യാ​ക്കി. വൈ​റ്റ​മി​ന്‍ ഗു​ളി​ക​ക​ള്‍ പോ​ലും രോ​ഗി​ക​ള്‍ക്ക് ന​ല്‍കാ​ന്‍ സ്‌​റ്റോ​ക്കി​ല്ല എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ട്രോ​മാ കെ​യ​ര്‍ യൂ​നി​റ്റ് കൊ​ട്ടി​ഗ്​​ഘോ​ഷി​ച്ച്‌​ ഉ​ദ്ഘാ​ട​നം ചെ​യ്‌​തെ​ങ്കി​ലും സ്‌​പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ര്‍മാ​രും ജീ​വ​ന​ക്കാ​രും ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഗു​ണ​ക​ര​മാ​യി​ല്ല. ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍മാ​രും ജീ​വ​ന​ക്കാ​രും സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ലാ​തെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി റ​ഫ​റ​ല്‍ ആ​ശു​പ​ത്രി​യാ​യി അ​ധഃ​പ​തി​ച്ചു.

അ​ടൂ​രി​ലെ സ്വ​കാ​ര്യ ആം​ബു​ല​ന്‍സു​കാ​ര്‍ക്ക് ഓ​ട്ടം ല​ഭി​ക്കാ​ന്‍ മാ​ത്ര​മാ​ണ് ഈ ​ആ​ശു​പ​ത്രി സ​ഹാ​യ​ക​മാ​യി​ട്ടു​ള്ള​ത്. മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളും ല​ബോ​റ​ട്ട​റി​ക​ളും ഡോ​ക്ട​ര്‍മാ​രും ബ​ന്ധി​ച്ചു​ള്ള ചി​കി​ത്സ വ്യാ​പാ​ര​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. ഇ​വി​ടെ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്താ​ന്‍ ഒ​ടു​വി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ ഇ​ട​പെ​ടേ​ണ്ട സ്ഥി​തിവ​ന്നു. തെ​രു​വു​വി​ള​ക്കു​ക​ള്‍ കേ​ടാ​യാ​ല്‍ 24 മ​ണി​ക്കൂ​റി​ന​കം ശ​രി​യാ​ക്കു​ന്ന​തി​ന് ടോ​ള്‍ഫ്രീ കാ​ള്‍ സം​വി​ധാ​നം, ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി റി​ങ് റോ​ഡു​ക​ള്‍, പു​തു​വാ​ക്ക​ല്‍ ഏ​ല​യി​ല്‍ കൂ​ടു​ത​ല്‍ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് സ്‌​റ്റേ​ഡി​യം നി​ര്‍മാ​ണം, ക​നാ​ല്‍പാ​ത​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് സ​ര്‍ക്കാ​ര്‍ അ​നു​മ​തി​യോ​ടെ പ്ര​ത്യേ​ക പാ​ക്കേ​ജ്, വൈ​ദ്യു​തി ശ്മ​ശാ​നം, ഖ​ര​മാ​ലി​ന്യ നി​ര്‍മാ​ര്‍ജ​ന പ​ദ്ധ​തി, ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും ശൗ​ചാ​ല​യ​ങ്ങ​ളു​ടെ നി​ര്‍മാ​ണ​വും എ​ന്നി​വ പ​ത്രി​ക​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

വ​നി​ത​ക​ള്‍ക്ക് ആ​ലം​ബ​മി​ല്ലാ​തെ രാ​ത്രി​യി​ല്‍ ത​ങ്ങാ​ന്‍ പാ​ര്‍പ്പി​ട കേ​ന്ദ്രം ഒ​രു​ക്കു​മെ​ന്നാ​യി​രു​ന്നു എ​ല്‍.​ഡി എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ മു​ഖ്യ വാ​ഗ്​​ദാ​നം. അ​ടൂ​ര്‍ ടൗ​ണ്‍ഹാ​ളും സെ​ന്‍ട്ര​ല്‍ ഓ​പ​ണ്‍ എ​യ​ര്‍ ഓ​ഡി​റ്റോ​റി​യ​വും ഉ​പ​യോ​ഗി​ച്ച്‌ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ല്‍ ഫി​ലിം, ക​ല, സാ​ഹി​ത്യ​മേ​ള സം​ഘ​ടി​പ്പി​ക്കു​മെ​ന്നും വൃ​ദ്ധ​ജ​ന​ങ്ങ​ള്‍ക്ക് ആ​ശ്ര​യ​മാ​യി പ​ക​ല്‍ വീ​ട് നി​ര്‍മി​ക്കു​മെ​ന്നും പൊ​തു​ശ്മ​ശാ​നം പൂ​ര്‍ത്തീ​ക​രി​ക്കാ​നു​ള്ള ത​ട​സ്സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. വൈ​ദ്യു​തി ശ്മ​ശാ​നം, ന​ഗ​ര​ത്തി​ല്‍ ശു​ചി​മു​റി​ക​ള്‍, അ​മ്മ​മാ​ര്‍ക്ക് മു​ല​യൂ​ട്ട​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ നി​ര്‍മി​ക്കും. സ​ഞ്ച​രി​ക്കു​ന്ന വൈ​ദ്യ​സ​ഹാ​യ പ​ദ്ധ​തി ന​ട​പ്പാ​ക്കും. യു​വ​ജ​ന​ങ്ങ​ള്‍ക്ക് സൗ​ജ​ന്യ മ​ത്സ​ര​പ​രീ​ക്ഷ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. പു​തു​താ​യി നി​ര്‍മി​ക്കു​ന്ന ന​ഗ​ര​സ​ഭ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ല്‍ പൂ​ര്‍ണ​മാ​യി ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ത്തോ​ടെ​യു​ള്ള ഫ്ര​ണ്ട് ഓ​ഫി​സ് ന​ട​പ്പാ​ക്കും.

വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യി​ല്‍പെ​ടു​ത്തി, കൂ​ടു​ത​ല്‍ ന്യാ​യ​വി​ല ഭ​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. നി​ര​ത്തു​ക​ളി​ല്‍ സോ​ളാ​ര്‍ പാ​ന​ലി​ലൂ​ടെ വൈ​ദ്യു​തി ഉ​ല്‍പാ​ദി​പ്പി​ച്ച്‌ പ്ര​കാ​ശ​പൂ​രി​ത​മാ​യ ന​ഗ​രം എ​ന്ന സ്വ​പ്നം യാ​ഥാ​ര്‍ഥ്യ​മാ​ക്കും തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് എ​ല്‍.​ഡി.​എ​ഫ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. പി​റ​വി​യെ​ടു​ത്ത് മൂ​ന്ന് ദ​ശാ​ബ്ദ​മാ​കാ​റാ​യ അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ ഭ​ര​ണ​മാ​റ്റ​മു​ണ്ടാ​യെ​ങ്കി​ലും വി​ക​സ​നം തു​ട​ങ്ങി​യ​യി​ട​ത്തു ത​ന്നെ​യാ​ണ്. 1953ല്‍ ​പ​ഞ്ചാ​യ​ത്താ​യ അ​ടൂ​ര്‍ 1990 ഏ​പ്രി​ല്‍ ഒ​ന്നി​നാ​ണ് ന​ഗ​ര​സ​ഭ​യാ​യ​ത്. പ​ഞ്ചാ​യ​ത്താ​യി​രു​ന്ന​പ്പോ​ഴു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ​മേ ഇ​പ്പോ​ഴു​മു​ള്ളൂ. പ​ഴ​യ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സാ​ണ് ന​ഗ​ര​സ​ഭ കാ​ര്യാ​ല​യം.

യു.​ഡി.​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് അ​ടൂ​ര്‍ പ്ര​കാ​ശ് മ​ന്ത്രി​യാ​യി​രി​ക്കെ റ​വ​ന്യൂ വ​കു​പ്പി​ന്റെ അ​ധീ​ന​ത​യി​ലി​രു​ന്ന ശ്രീ​ചി​ത്തി​ര ടൗ​ണ്‍ഹാ​ളും സ്ഥ​ല​വും ന​ഗ​ര​സ​ഭ​ക്ക് സ​ര്‍ക്കാ​ര്‍ വി​ട്ടു​ന​ല്‍കി​യി​രു​ന്നു. പ​ഴ​യ ടൗ​ണ്‍ഹാ​ള്‍ പൊ​ളി​ച്ച്‌ പു​തി​യ സ​മു​ച്ച​യം പ​ണി 2015 ഏ​പ്രി​ലി​ല്‍ തു​ട​ങ്ങു​മെ​ന്ന് മു​ന്‍ ചെ​യ​ര്‍മാ​ന്‍ ഉ​മ്മ​ന്‍ തോ​മ​സ് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, എ​ല്‍.​ഡി.​എ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി പ​ദ്ധ​തി ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ന്‍ഡി​ലേ​ക്ക്​ മാ​റ്റി. ക​രു​വാ​റ്റ ഏ​ലാ​യി​ല്‍ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ന് ക​ല്ലി​ട​ല്‍ ന​ട​ത്തി​യ​ത​ല്ലാ​തെ പി​ന്നീ​ട് ഒ​ന്നും ന​ട​ന്നി​രു​ന്നി​ല്ല. ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ന് വി​ട്ടു​ന​ല്‍കി​യ സ്ഥ​ലം സ​ര്‍ക്കാ​ര്‍ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണെ​ന്ന് അ​റി​യു​ന്നു. മാ​ലി​ന്യ​നി​ര്‍മാ​ര്‍ജ​ന​ത്തി​ന് ക്രി​യാ​ത്മ​ക നി​ര്‍ദേ​ശ​ങ്ങ​ളോ സ്റ്റേ​ഡി​യം നി​ര്‍മാ​ണ​ത്തി​ന് തു​ട​ര്‍ന​ട​പ​ടി​യോ ഉ​ണ്ടാ​യി​ല്ല. അ​ടൂ​ര്‍ സെ​ന്‍ട്ര​ല്‍ മ​ത്സ്യ​ച്ച​ന്ത ദി​വ​സ​ച്ച​ന്ത​യാ​ക്കി മാ​റ്റു​മെ​ന്ന പ്ര​ഖ്യാ​പ​നം യാ​ഥാ​ര്‍ഥ്യ​മാ​യി​ല്ല. ആ​ധു​നി​ക അ​റ​വു​ശാ​ല, വൈ​ദ്യു​തി ശ്മ​ശാ​നം എ​ന്നി​വ​യും സാ​ക്ഷാ​ത്ക​രി​ച്ചി​ല്ല. മു​നി​സി​പ്പ​ല്‍ ബ​സ്​​സ്റ്റാ​ന്‍ഡ്, സ്റ്റേ​ഡി​യം എ​ന്നി​വ​യു​ടെ പ​ണി പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ വ​ര്‍ഷ​ങ്ങ​ളാ​യി ബ​ജ​റ്റി​ല്‍ തു​ക വ​ക​യി​രു​ത്തു​ന്നു​ണ്ടെ​ങ്കി​ലും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. ജി​ല്ല​യി​ല്‍ പൊ​തു​സ്റ്റേ​ഡി​യം ഇ​ല്ലാ​ത്ത ഏ​ക ന​ഗ​ര​സ​ഭ​യാ​ണ് അ​ടൂ​ര്‍. ഇ.​വി സ്മാ​ര​കം ഏ​റ്റെ​ടു​ത്ത് ന​വീ​ക​ര​ണം ന​ട​ത്തു​മെ​ന്ന വാ​ഗ്​​ദാ​ന​വും ന​ട​പ്പാ​യി​ല്ല.

കാ​ല്‍നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി ബ​സ് ക​യ​റാ​തെ സാ​മൂ​ഹി​ക വി​രു​ദ്ധ​കേ​ന്ദ്ര​മാ​യി മാ​റി​യ പ​റ​ക്കോ​ട് ബ​സ്​​സ്റ്റാ​ന്‍ഡി​ല്‍ ഷോ​പ്പി​ങ് കോം​പ്ല​ക്‌​സ്, കെ​ന്‍കോ​സ് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ തു​ട​ങ്ങി​യ വാ​ഗ്​​ദാ​ന​ങ്ങ​ളും പൂ​വ​ണി​ഞ്ഞി​ല്ല. അ​ടൂ​ര്‍ എ​ന്‍ജി​നീ​യ​റി​ങ് കോ​ള​ജ് വി​ദ്യാ​ര്‍ഥി​നി​യാ​യി​രു​ന്ന ര​ജ​നി എ​സ്. ആ​ന​ന്ദ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​നെ​ത്തു​ട​ര്‍ന്ന് അ​ടൂ​രി​ല്‍ പോ​സ്റ്റ് മെ​ട്രി​ക് ഹോ​സ്റ്റ​ല്‍ സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ന് ന​ഗ​ര​സ​ഭ സ്ഥ​ലം വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്ന ക​രാ​ര്‍ ഇ​നി​യും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. പു​തി​യ​കാ​വി​ല്‍ ചി​റ ടൂ​റി​സം പ​ദ്ധ​തി, ക​ലാ​സാം​സ്‌​കാ​രി​ക രം​ഗ​ത്ത് മി​ക​വ് പ​ദ്ധ​തി, വൈ – ​ഫൈ ന​ഗ​രം എ​ന്നി​വ ഉ​ള്‍പ്പെ​ടെ പ്ര​ഖ്യാ​പി​ച്ച ഭൂ​രി​ഭാ​ഗം പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കാ​നും സാ​ധി​ച്ചി​ട്ടി​ല്ല. ഇ​തൊ​ക്കെ ഇ​നി ന​ട​പ്പാ​ക്കാ​ന്‍ ഏ​റെ ക​ട​മ്പ​ക​ള്‍ ക​ട​ക്ക​ണം. പ്ര​ധാ​ന പ്ര​ശ്‌​നം എ​ല്‍.​ഡി.​എ​ഫി​ലെ സ്വ​ര​ച്ചേ​ര്‍ച്ച​യി​ല്ലാ​യ്​​മ​യാ​ണ്. ഭ​ര​ണ​സ​മി​തി​യു​ടെ ആ​ദ്യ പ​കു​തി​യി​ല്‍ സി.​പി.​ഐ​യു​ടെ ഡി.​സ​ജി​യാ​ണ് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്‍. തു​ട​ര്‍ന്ന് സി.​പി.​എ​മ്മി​ന് സ്ഥാ​നം വി​ട്ടു​ന​ല്‍ക​ണ​മെ​ന്നാ​ണ് തീ​രു​മാ​നം. അ​തി​നാ​ല്‍ത​ന്നെ ഇ​രു​പാ​ര്‍ട്ടി​യും ത​മ്മി​ല്‍ സ​ഹ​ക​ര​ണ മ​നോ​ഭാ​വം ഇ​ല്ലെ​ന്നു മാ​ത്ര​മ​ല്ല പ​ട​ല​പ്പി​ണ​ക്ക​ത്തി​ല്‍ വി​ക​സ​ന​കാ​ര്യ​ങ്ങ​ള്‍ നീ​ണ്ടു പോ​കു​ക​യു​മാ​ണ്.

ബ​സ് സ്റ്റാ​ന്‍​ഡി​നു​സ​മീ​പം ന​ഗ​ര​സ​ഭ കെ​ട്ടി​ട​വും ബ​സ് ടെ​ര്‍മി​ന​ലും ക​രാ​ര്‍ ന​ട​പ​ടി പൂ​ര്‍ത്തീ​ക​രി​ച്ച​താ​യും നി​ര്‍മാ​ണം ഉ​ട​ന്‍ തു​ട​ങ്ങു​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ ഡി.​സ​ജി പ​റ​ഞ്ഞു. 12 കോ​ടി രൂ​പ​യാ​ണ് ആ​കെ അ​ട​ങ്ക​ല്‍ തു​ക.ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 6.32,700 കോ​ടി രൂ​പ​യു​ടെ നി​ര്‍മാ​ണ​ത്തി​നാ​ണ് ക​രാ​ര്‍ ന​ല്‍കി​യ​ത്. ശ്രീ​മൂ​ലം ച​ന്ത 2.32 കോ​ടി​യു​ടെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. സ്റ്റേ​ഡി​യ​ത്തി​ന്റെ നി​ര്‍മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്​ നീ​ങ്ങു​ന്നു. മാ​ലി​ന്യ​ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു. വി​ദ്യാ​ല​യ​ങ്ങ​ള്‍ ന​വീ​ക​രി​ച്ചു. ജ​ന​റ​ല്‍ ആ​ശു​പ​ത്രി ന​വീ​ക​രി​ച്ചു. ട്രോ​മാ കെ​യ​ര്‍, 280 കി​ട​ക്ക എ​ന്നി​വ ഒ​രു​ക്കി. കു​ട്ടി​ക​ള്‍ക്ക് പ്ര​ത്യേ​ക ഐ.​സി.​യു ആ​രം​ഭി​ച്ചു.

14.5 കോ​ടി​യു​ടെ കി​ഫ്ബി കെ​ട്ടി​ട​ത്തി​ന്റെ പ​ണി ആ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി​യാ​യി. ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ഉ​ട​ന്‍ തു​ട​ങ്ങും. നി​ലാ​വ് പ​ദ്ധ​തി​യി​ല്‍ തെ​രു​വു​വി​ള​ക്കു​ക​ള്‍ ഉ​ള്‍പ്പെ​ടു​ത്തി പ​ണി പു​രോ​ഗ​മി​ക്കു​ന്നു. ന​ഗ​ര​സ​ഭ ഓ​ഫി​സി​ല്‍ ആ​വ​ശ്യ​മാ​യ ക​മ്പ്യൂ​ട്ട​റും ഫ​ര്‍ണി​ച്ച​റും വാ​ങ്ങി. നി​ല​വി​ലെ ഓ​ഫി​സ് സം​ര​ക്ഷി​ച്ചു. ന​ഗ​ര​സ​ഭ മു​ന്‍കൈ​യെ​ടു​ത്ത് ഡി.​ടി.​ഡി.​സി പു​തി​യ​കാ​വി​ല്‍ ചി​റ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്രം ന​ട​പ്പാ​ക്കും. അ​ന​ന്ത​രാ​മ​പു​രം ച​ന്ത​യു​ടെ ന​വീ​ക​ര​ണ​ത്തി​ന് രൂ​പ​രേ​ഖ ത​യാ​റാ​യി. പു​തി​യ മാ​സ്റ്റ​ര്‍പ്ലാ​ന്‍ അ​നു​സ​രി​ച്ച്‌ പ​റ​ക്കോ​ട് ബ​സ് സ്റ്റാ​ന്‍​ഡ്​ ന​വീ​ക​രി​ച്ച്‌ ബ​സു​ക​ള്‍ ക​യ​റാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കും. കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ടേ​ക് എ ​ബ്രേ​ക് പ​ദ്ധ​തി നി​ര്‍മാ​ണം ആ​രം​ഭി​ച്ചു. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്കു​സ​മീ​പം ശൗ​ചാ​ല​യം ന​വീ​ക​രി​ച്ചു.

​നി​ല​വി​ലെ ഭ​ര​ണ​സ​മി​തി ഭ​ര​ണ​മേ​റ്റെ​ടു​ത്ത് വി​ക​സ​നം പ്ര​ചാ​ര​ണ​ത്തി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ക​യാ​ണെന്ന് യു.​ഡി.​എ​ഫ് പാ​ര്‍ല​മെ​ന്റ​റിപാ​ര്‍ട്ടി നേ​താ​വ് ഡി. ശ​ശി​കു​മാ​ര്‍. 2018 ല്‍ ​ക​ല്ലി​ട്ട ന​ഗ​ര​സ​ഭ കാ​ര്യാ​ല​യം ഇ​തു​വ​രെ പ​ണി തു​ട​ങ്ങി​യി​ല്ല. സ്റ്റേ​ഡി​യ​ത്തി​ന്റെ കാ​ര്യം മി​ണ്ടു​ന്ന​തേ​യി​ല്ല. പ​റ​ക്കോ​ട് ച​ന്ത ക്ഷ​യി​ച്ചു​പോ​കു​ന്ന​ത​ല്ലാ​തെ ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ‘നി​ലാ​വ്’ പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നു​മാ​ത്ര​മ​ല്ല വാ​ര്‍ഡു​ക​ളി​ല്‍ ഇ​രു​ട്ടാ​ണ്. മാ​ലി​ന്യ​നി​ര്‍മാ​ര്‍ജ​നം അ​മ്പേപ​രാ​ജ​യ​വും ഹ​രി​ത​ക​ര്‍മ​സേ​ന​യു​ടെ പ്ര​വ​ര്‍ത്ത​നം നി​ശ്ച​ല​വു​മാ​ണ്. ടൗ​ണ്‍ഹാ​ള്‍ നി​ര്‍മാ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. സ്ഥ​ലം സ​ര്‍ക്കാ​ര്‍ തി​രി​ച്ചെ​ടു​ക്കാ​ന്‍ പോ​കു​ന്നു. ന​ഗ​ര​ത്തി​ല്‍ പാ​ര്‍ക്കി​ങ് സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തി​യി​ല്ല. ന​ഗ​ര​ത്തി​ലെ മു​ഴു​വ​ന്‍ പാ​ത​ക​ളും സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ല. പാ​ത​ക​ള്‍ ന​ന്നാ​ക്കാ​ന്‍ വാ​ര്‍ഡി​ല്‍ ആ​വ​ശ്യ​മാ​യ തു​ക വ​ക​യി​രു​ത്തി​യി​ട്ടി​ല്ല. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ അ​ണ്‍ ഓ​ത​റൈ​സ്ഡ് (യു.​എ) ന​മ്പര്‍ ഇ​ട്ടി​രി​ക്കു​ന്ന​തി​നാ​ല്‍ വ​രു​മാ​നം കു​റ​ഞ്ഞു. സി.​പി.​എം – ​സി.​പി.​ഐ പ​ട​ല​പ്പി​ണ​ക്കം മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ശൗ​ചാ​ല​യ​ങ്ങ​ളും പു​തി​യ പ​ദ്ധ​തി​ക​ളു​മി​ല്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചൂടുകുരു മുതല്‍ ഫംഗല്‍ ഇന്‍ഫെക്ഷന്‍ വരെ ; വേനലില്‍ പിടിമുറുക്കി ത്വക്ക് രോഗങ്ങള്‍

0
ചൂടു കൊണ്ട് അകത്തും പുറത്തുമിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ചൂടും വിയര്‍പ്പും കാരണം...

തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ കമലേഷ്‌കുമാര്‍ മീണ ഐആര്‍എസ് ചുമതലയേറ്റു

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെയും...

ഡോക്ടറുടെ കുറിപ്പടി വായിച്ചാല്‍ മനസ്സിലാകാറുണ്ടോ ? ഇനി എഐ സഹായിക്കും

0
ഡോക്ടര്‍മാരുടെ കുറിപ്പടികളിലെ കയ്യക്ഷരം കണ്ടാല്‍ കണ്ണു കുഴയുന്ന സാധാരണക്കാര്‍ക്കും ഇനിയത് നിസാരമായി...

ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമം ; യുവാവിനു ദാരുണാന്ത്യം

0
കാസർക്കോട്: ഓടുന്ന ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു. കാസർക്കോട്...