അടൂര്‍ നിവാസികളുടെ കൂട്ടായ്മയായ അടൂര്‍ എന്‍.ആര്‍.ഐ ഫോറം കുവൈറ്റ് ചാപ്റ്റര്‍ അടൂരോണം 2022 സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ് സിറ്റി : അടൂര്‍ നിവാസികളുടെ കൂട്ടായ്മയായ അടൂര്‍ എന്‍.ആര്‍.ഐ ഫോറം കുവൈറ്റ് ചാപ്റ്റര്‍ അടൂരോണം 2022 സംഘടിപ്പിച്ചു. കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സാസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. അടൂര്‍ എന്‍.ആര്‍.ഐ ഫോറം- കുവൈറ്റ് ചാപ്റ്റര്‍ പ്രഥമ അടൂര്‍ ഭാസി പുരസ്കാരം ചലച്ചിത്ര നടന്‍ ഉണ്ണി മുകുന്ദനും, നവാഗത സംവിധായകനുള്ള പുരസ്‌കാരം വിഷ്ണു മോഹനും ജലവിഭവ വകുപ്പ് മന്ത്രീ ശ്രീ.റോഷി അഗസ്റ്റിന്‍ സമ്മാനിച്ചു.

കുവൈത്തിലെ സാംസ്കാരിക സാമൂഹിക പ്രവര്‍ത്തകനായ അക്ബര്‍ കുളത്തുപ്പുഴയേയും, എസ്‌എസ്‌എല്‍സി +2 ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികളേയും,അടൂരോണം സ്പോണ്‍സേഴ്സിനേയും യോഗത്തില്‍ ആദരിച്ചു. പ്രസിഡന്‍റ് ജിജു മോളേത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉപദേശക സമിതി ചെയര്‍മാന്‍ അനു.പി.രാജന്‍,വൈസ് പ്രസിഡന്‍റ് കെ.സി ബിജു എന്നിവര്‍ പ്രസംഗിച്ചു.ജനറല്‍ കണ്‍വീനര്‍ ബിജോ.പി.ബാബു സ്വാഗതവും ജനറല്‍ സെക്രട്ടറി അനീഷ്‌ എബ്രഹാം നന്ദിയും രേഖപ്പെടുത്തി.

പതാക ഉയര്‍ത്തലോട് കൂടീ ആരംഭിച്ച ആഘോഷം സാംസ്കാരിക ഘോഷയാത്ര, അംഗങ്ങളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍,നാടന്‍ കലാരൂപങ്ങള്‍,അത്തപൂക്കളം,തിരുവാതിര, ചെണ്ടമേളം, വില്ലടിച്ചാന്‍ പാട്ട്, സിനിമാറ്റിക്ക് ഡാന്‍സ് പ്രശസ്ത ഗായകരായ ഇഷാന്‍ ദേവ്, റൂത്ത് റ്റോബി,അംബിക രാജേഷ് എന്നിവര്‍ അവതരിപ്പിച്ച സംഗീത വിരുന്നിനാലും ശ്രദ്ധേയമായി. വിഭവ സമൃര്‍ദമായ ഓണസദ്യ ആഘോഷത്തിന്‍റെ മുഖ്യ ആകര്‍ഷണമായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രഷ് കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

0
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി...

സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല

0
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല....

വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ സംഭവം ; തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട്...

0
കൊല്ലം: കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ...

ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിഴ ചുമത്തിയ...

0
പത്തനംതിട്ട: ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടോർ...