വെഞ്ഞാറമൂട് ഇരട്ട കൊലപാതകം ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്  അടൂര്‍ പ്രകാശ് എം.പി ; പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കത്തയച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിലെ ഗൂഢാലോചനയും യഥാര്‍ത്ഥ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട്  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശ് കത്തയച്ചു. ഇരട്ട കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അടൂര്‍ പ്രകാശ് കേന്ദ്രത്തിന് അയച്ച കത്തില്‍ പറയുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് സാധാരണക്കാരായ ജനങ്ങളില്‍ ഒരു സംശയവും നില്‍ക്കരുതെന്നും യഥാര്‍ത്ഥ പ്രതികളെയും അതിന് നേതൃത്വം നല്‍കിയവരെയും ജനമധ്യത്തില്‍ കൊണ്ടുവരുന്നതിനും തക്കതായ ശിക്ഷ വാങ്ങി നല്‍കുന്നതിനും വേണ്ടിയാണ് എംപി എന്ന നിലയില്‍ താന്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

തിരുവനന്തപുരം റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ നിന്നും അന്വേഷണ സംഘത്തെ സ്വതന്ത്രമാക്കണം. നിലവിലെ അന്വേഷണം മുന്നോട്ടു പോയാല്‍ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ഉണ്ടായ ഒരു ഇരട്ട കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമാക്കി മാറ്റി മുതലെടുപ്പു നടത്തുവാന്‍ ശ്രമിക്കുകയാണെന്നും അടൂര്‍ പ്രകാശ്  കത്തില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...