ശബരിമല സ്വർണക്കൊള്ളയിലെ ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി അടൂർ പ്രകാശ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി അടൂർ പ്രകാശ്. ആറ്റിങ്ങൽ എംപി ആയപ്പോൾ പോറ്റി തന്നെ വന്നു കണ്ടിരുന്നു. മണ്ഡലത്തിലെ ഇടതുപക്ഷ എംഎൽഎയും കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു. തന്നെ വന്ന് കാണും മുമ്പ് പോറ്റി കണ്ടത് മുഖ്യമന്ത്രിയെ ആണെന്നും സോണിയ ഗാന്ധിയെ കാണാൻ പോറ്റിയെ കൊണ്ടുപോയത് താനല്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. താൻ കാണുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ പോറ്റി കണ്ടു. സ്വകാര്യ സംഭാഷണത്തിൽ ശബരിമല ഏൽപ്പിച്ചെന്നാണ് മുഖ്യമന്ത്രി പോറ്റിയോട് പറഞ്ഞത്. കൊള്ളയെക്കുറിച്ചുള്ള നിർദേശങ്ങളാണ് നൽകിയതെന്ന് സംശയിച്ചാൽ തെറ്റുപറയാനാകില്ല. മുഖ്യമന്ത്രി സ്ഥാനത്തിന് യോജിക്കാത്ത ആരോപണമാണ് മുഖ്യമന്ത്രി തങ്ങൾക്ക് എതിരെ നടത്തിയത്. ആറ്റിങ്ങൽ എംപി ആയപ്പോൾ പോറ്റി തന്നെ വന്നു കണ്ടു. സാമൂഹിക സേവന പരിപാടിയെക്കുറിച്ച് പറഞ്ഞു.

സ്വർണക്കൊള്ളയെക്കുറിച്ചല്ല പറഞ്ഞത്. താൻ പങ്കെടുത്ത പരിപാടിയിൽ ആറ്റിങ്ങൽ എംഎൽഎയും വന്നു. അന്നദാന ഉദ്ഘാടനം നടത്താൻ ക്ഷണിച്ചു. സോണിയയുടെ അപ്പോയിന്റ്മെന്റ് എടുത്ത ശേഷം തന്നെ കൂടി പോറ്റി വിളിച്ചു. കാട്ടുകള്ളൻ ആണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അടുപ്പിക്കില്ലായിരുന്നു. കാട്ടുകള്ളൻമാർക്ക് ഒരിക്കലും കൂട്ടു നിൽക്കില്ല. സോണിയയെ കാണാൻ പോറ്റിയെ കൊണ്ടുപോയത് താനല്ലെന്നും ആരാണ് അപ്പോയിന്റ്മെന്റ് എടുത്തു കൊടുത്തതെന്ന് അറിയില്ലെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...