തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ പുതിയ ആരോപണവുമായി അടൂര്‍ പ്രകാശ് രംഗത്ത്. ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് ഡി.കെ മുരളി എം.എല്‍.എയുടെ മകനുമായുണ്ടായ തര്‍ക്കമാണെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. ആരോപണം തള്ളി ഡി.കെ മുരളി രംഗത്തെത്തി.
വേങ്ങമല ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഡി.കെ മുരളി എംഎല്‍എയുടെ മകനുമായി നടന്ന തര്‍ക്കവും അടിപടിയുമാണ് കൊലയ്ക്ക് പിന്നിലെന്ന് അടൂര്‍പ്രകാശ് ആരോപിക്കുമ്പോള്‍ തന്റെ മകന്‍ വേങ്ങമലയെന്ന ക്ഷേത്രത്തിലെ ഉത്സവത്തിനോ ആ പരിസരങ്ങളിലോ അന്നേ ദിവസം പോയിരുന്നില്ലെന്നായിരുന്നു ഡി.കെ മുരളിയുടെ പ്രതികരണം.