Friday, June 21, 2024 8:08 pm

അടൂർ പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂർ : അടൂർ ഹോളിക്രോസ് ജംഗ്ഷൻ മുതൽ ആനന്ദപള്ളി വരെയുള്ള റോഡ് ആറ് മാസത്തിൽ അധികമായി പണിപാതിവഴിയിൽ ഉപേക്ഷിച്ച രീതിയിൽ ആണ്. ഇവിടെയുള്ള ആശുപത്രി, സ്കൂൾ, വൃദ്ധസദനം, റോഡിന്റെ ഇരുവശങ്ങളിലും ജീവിക്കുന്നവർ പൊടിശല്ല്യം കാരണം വിവിധ അസുഖ ബാധിതരാണ്. കൂടാതെ ഈ റോഡിലൂടെ യാത്ര ചെയ്യതിരുന്ന നാലോളം പേർക്ക് അപകടത്തിൽ സാരമായി പരിക്ക് പറ്റി ആശുപത്രി ചികിത്സയിൽ ആണ്. ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം കമ്മറ്റി പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെ തടത്തു വെച്ചത്.

അടൂർ പോലീസ് എസ്.എച്ച്.ഒ ആർ.രാജീവനും സമരക്കാരും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും തമ്മിലുള്ള ചർച്ചയിൽ ശനിയാഴ്ച എമൾഷൻ ചെയ്ത് തിങ്കളാഴ്ച മുതൽ പണികൾ പുനരാരംഭിക്കാം എന്നും പൊടിശല്യത്തിന് റോഡിൽ വെള്ളം നനയ്ക്കാം എന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. തിങ്കളാഴ്ച പണി ആരംഭിച്ചില്ല എങ്കിൽ തുടർ സമരവുമായി യൂത്ത് കോൺഗ്രസ് മുമ്പാേട്ട് പോകും.
മണ്ഡലം പ്രസിഡന്റ് നിഖിൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു. ആബിദ് ഷെഹിം, ജിതിൻ ജി.നൈനാൻ, നസ്മൽ കാവിളയിൽ, കൗൺസിലർമാരായ ഗോപു കരുവാറ്റ, അനു വസന്തൻ, ശ്രീലക്ഷ്മി ബിനു, അസംബ്ലി പ്രസിഡന്റ്‌ ജയകൃഷ്ണൻ പള്ളിക്കൽ, വൈസ് പ്രസിഡന്റ്‌ അഭിരാം കൈതയ്ക്കൽ, ജിനു കളിയ്ക്കൽ, അഖിൽ പന്നിവിഴ, നന്ദു ഹരി, ജയ്സൺ, അംജിത് അടൂർ എന്നിവർ നേതൃത്വം നൽകി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചമ്പക്കുളം മൂലം വള്ളംകളി : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭാഗിക അവധി പ്രഖ്യാപിച്ചു

0
ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിയോട് അനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണം മൈലപ്ര ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത്...

രോഗബാധിതര്‍കൂടുന്നു : എലിപനിയെ നിസാരമായി കാണരുത്

0
മഴക്കാലത്ത് വീടിന്റെ പരിസരത്തും നടവഴികളിലും വെള്ളംകെട്ടി നില്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ മലിനജല സമ്പര്‍ക്കമുണ്ടാകുന്ന...

‘ജീവാനന്ദം’ ജീവനക്കാരിൽ നിന്നും കടമെടുക്കുന്ന പദ്ധതി : അഡ്വ. എ സുരേഷ് കുമാർ

0
പത്തനംതിട്ട : നിശ്ചിത വരുമാനക്കാരായ സർക്കാർ ജീവനക്കാരുടെ ശമ്പളം കൈയ്യിട്ടുവാരുന്ന പദ്ധതിയാണ്...