അടൂര്‍ റിംഗ്‌റോഡ് അലൈന്‍മെന്റ് നിശ്ചയിക്കുന്നതിന് സ്ഥല പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂര്‍ റിംഗ്‌റോഡ് അലൈന്‍മെന്റ് നിശ്ചയിക്കുന്നതിന് കരുവാറ്റ പള്ളി മുതല്‍ നെല്ലിമൂട്ടില്‍ പടി എംസി റോഡ് വരെ പരിശോധന നടത്തി ആവശ്യമായ സ്ഥലം സംബന്ധിച്ച് തീരുമാനം എടുത്തു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. എത്രയും വേഗം അലൈന്‍മെന്റ് പൂര്‍ത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. 10-12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുന്നത്.

പൂര്‍ണമായി കെഐപി റോഡും സ്ഥലങ്ങളും ഉപയോഗപ്പെടുത്തിയും ചില ഭാഗങ്ങളില്‍ സ്വകാര്യ സ്ഥലങ്ങളും ഏറ്റടുത്താണ് റോഡ് വികസിപ്പിക്കുക. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 കോടി രൂപ റിംഗ് റോഡിനായി അനുവദിച്ചിരുന്നു.
അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, തഹസില്‍ദാര്‍ ജി.കെ. പ്രദീപ്, കെആര്‍എഫ്ബി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഹാരിസ്, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സുരേഷ് ബാബു, എഇ രാജാറാം, കെഐപി എഎക്‌സ്ഇ മുഹമ്മദ് അന്‍സാരി, എഇ റ്റി.എസ്. തുഷാര,  താലൂക്ക് സര്‍വെയര്‍ സുഭാഷ്, ഡെപ്യൂട്ടി സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി. വിനോദ്, പിഎ കെ. സുനില്‍ ബാബു തുടങ്ങിയവര്‍ ഒപ്പം ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...