Friday, April 26, 2024 10:33 pm

ആഷിക് അബുവും രാജീവ് രവിയും പ്രശസ്തിക്കു വേണ്ടിയാണ് തന്നെ വിമർശിക്കുന്നതെന്ന് അടൂര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി സമരത്തില്‍ പ്രതികരണവുമായി സ്ഥാപനത്തിന്‍റെ ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്‍. ദി ന്യൂ ഇന്ത്യന്‍ എക്സ് പ്രസ്സിന്‍റെ അഭിമുഖ പരിപാടിയില്‍ ആയിരുന്നു സംവിധായകന്‍റെ പ്രതികരണം. സ്ഥാപനത്തില്‍ ജാതി വിവേചനം എന്ന ആക്ഷേപം തള്ളിയാണ് അടൂര്‍ രംഗത്ത് വന്നിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായ ശങ്കര്‍ മോഹനെ ന്യായീകരിച്ച അടൂര്‍. അദ്ദേഹം തികച്ച പ്രഫഷണലാണ് എന്നാണ് പറഞ്ഞത്. അദ്ദേഹത്തിനെതിരായ ആരോപണം തെറ്റാണ്. പ്രഫഷണലായ ഒരു വ്യക്തിക്ക് വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറാന്‍ സാധിക്കില്ലെന്ന് അടൂര്‍ പറഞ്ഞു. കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതിക്ക് സ്ഥാനമില്ലെന്ന് അടൂര്‍ പറഞ്ഞു.

കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി പ്രശ്നങ്ങള്‍ക്ക് കാരണം ഒരു സെക്യൂരിറ്റി ഗാര്‍ഡ് ആണെന്നും. 2014 മുതല്‍ മുന്‍ സൈനികനായ ഇയാളാണ് ഇവിടുത്തെ സുരക്ഷ ചുമതലക്കാരന്‍ എന്നും അടൂര്‍ പറഞ്ഞു. തന്‍റെ മദ്യത്തിന്‍റെ ക്വാട്ട കാണിച്ച് ഇയാള്‍ വിദ്യാര്‍ത്ഥികളെ മോഹിപ്പിച്ചു. 17 ചാക്ക് മദ്യ കുപ്പികളാണ് മെന്‍സ് ഹോസ്റ്റല്‍ പരിസരത്ത് നിന്നും കണ്ടെത്തിയത്. ഇയാളെ പുറത്താക്കാന്‍ സെക്യൂരിറ്റി ചുമതലയുള്ള ഏജന്‍സിയോട് ആവശ്യപ്പെട്ടു. അവര്‍ അനുസരിച്ചെങ്കിലും ഇയാള്‍ പോകാന്‍ തയ്യാറായില്ല. ഇതിന്‍റെ പേരിലാണ് സമരം. കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാര്‍ ഡയറക്ടര്‍ക്കൊപ്പമാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ആഷിഖ് അബു, രാജീവ് രവി തുടങ്ങിയവരുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ അവര്‍ പ്രശസ്തിക്ക് വേണ്ടിയാണ് തന്നെ വിമര്‍ശിക്കുന്നത് എന്നാണ് അടൂര്‍ പറഞ്ഞത്. ഉത്തരവാദിത്വം ഇല്ലാത്ത നിലപാടാണ് അവരില്‍ നിന്നും ഉണ്ടായത് എന്ന് അടൂര്‍ ആരോപിച്ചു. ന്യൂ ജനറേഷന്‍ ഫിലിം മേക്കേര്‍സ് ആയ അവരില്‍ എന്താണ് പുതുതായി ഉള്ളതെന്ന് അടൂര്‍ ചോദിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 ; വോട്ടിങ് ശതമാനം

0
പത്തനംതിട്ട ലോക്സഭാ മണ്ഡലം മൊത്തം വോട്ടര്‍മാര്‍: 14,29,700 പോള്‍ ചെയ്ത വോട്ട്: 9,05,727 പുരുഷന്മാര്‍: 4,43,194...

താമരശ്ശേരിയിൽ കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

0
കോഴിക്കോട്: താമരശ്ശേരി കരിഞ്ചോലയിൽ കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിൽ...

മുഖ്യമന്ത്രിയുടെ തള്ളിപ്പറച്ചിൽ സ്വന്തം പങ്കു മറച്ചുവെക്കാൻ : പുതുശ്ശേരി

0
തിരുവല്ല : എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും ബി.ജെ.പി അഖിലേന്ത്യ വക്താവും...

രണ്ട് മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു ; ഇനിയും...

0
കോഴിക്കോട്: തൊട്ടില്‍പ്പാലം നാഗം പാറ ജിഎല്‍പി സ്കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി...