അടൂർ : എസ്.എൻ.ഡി.പി.യോഗം അടൂർ യൂണിയന്റെ നേതൃത്വത്തിൽ 21,22 തീയതികളിൽ ശ്രീനാരായണ കൺവെൻഷൻ നടത്തും. യൂണിയൻ പ്രാത്ഥനാ ഹാളിൽ 21ന് രാവിലെ 9ന് ആരംഭിക്കുന്ന കൺവെൻഷൻ ശിവഗിരി ധർമ്മസംഘം മുൻ പ്രസിഡന്റും കായംകുളം ചേവണ്ണൂർ കളരി മഠാധിപതിയുമായ പത്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ അദ്ധ്യക്ഷത വഹിക്കും. കായംകുളം യൂണിയൻ സെക്രട്ടറി പ്രദീപ് ലാൽ കൺവെൻഷൻ സന്ദേശം നൽകും. അടൂർ യൂണിയൻ ചെയർമാൻ അഡ്വ.എം.എസ്.മനോജ് സംഘടനാ സന്ദേശം നൽകും. വനിതാസംഘം യൂണിയൻ കൺവീനർ ഇൻ ചാർജ്ജ് സുജാ മുരളി, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ, സൈബർസേന കേന്ദ്ര കമ്മിറ്റി അംഗം അശ്വിൻ പ്രകാശ്, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ഇൻചാർജ്ജ് സ്മിതാ പ്രകാശ് എന്നിവർ പ്രസംഗിക്കും.
22ന് രാവിലെ 8.30ന് ഗുരുസ്മരണ, ശാന്തിഹവനം. 9.30ന് കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠം മഠാധിപതി ശിവബോധാനന്ദ സ്വാമികൾ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12ന് സർവ്വൈശ്വര്യപൂജ, 1ന് ഗുരുപൂജ പ്രസാദ വിതരണം. 1.30ന് അന്നദാനം. വൈകിട്ട് 4ന് ആരംഭിക്കുന്ന സമാപന സമ്മേളനം അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അഡ്വ.കെ.യു.ജനീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തും. യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ സംഘടനാ സന്ദേശം നൽകും. യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോ.സെക്രട്ടറി സുജിത്ത് മണ്ണടി, വനിതാസംഘം യൂണിയൻ കൺവീനർ ഇൻ ചാർജ്ജ് സുജാ മുരളി, സൈബർസേന കേന്ദ്ര കമ്മിറ്റി അംഗം അശ്വിൻ പ്രകാശ് എന്നിവർ പ്രസംഗിക്കും. അടൂർ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ സ്വാഗതവും വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ഇൻചാർജ്ജ് സ്മിതാ പ്രകാശ് കൃതജ്ഞതയും പറയും.