അടൂര്‍ – തുമ്പമണ്‍ റോഡിന്റെ വീതികൂട്ടല്‍ ; സര്‍വേ കല്ല് സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂര്‍ – തുമ്പമണ്‍ റോഡ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീതികൂട്ടി ടാര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍വേ കല്ല് സ്ഥാപിച്ചു. അമ്പലകടവ് പാലത്തിന് സമീപം നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സര്‍വേ കല്ല് സ്ഥാപിച്ച് അലൈന്‍മെന്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ചടങ്ങില്‍ അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് വര്‍ഗീസ്, പവിത്രന്‍, സി പി ഐ മണ്ഡലം കമ്മിറ്റി അംഗമായ ശ്രീജു, പ്രൊഫ. തുമ്പമണ്‍ രവി, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഹാരിസ് എന്നിവര്‍ സംസാരിച്ചു.

അടൂര്‍ മുതല്‍ കോഴഞ്ചേരി വരെ റോഡ് നിര്‍മിക്കുന്നതിനാണ് കിഫ്ബി തുക അനുവദിച്ചിരിക്കുന്നത്. അതില്‍ അമ്പലക്കടവ് മുതല്‍ കോഴഞ്ചേരി വരെയുള്ള ഭാഗം നേരത്തെ ടെന്‍ഡര്‍ ചെയ്തിരുന്നു. അടൂര്‍ മണ്ഡലത്തിലെ അടൂര്‍ മുതല്‍ തുമ്പമണ്‍ അമ്പലക്കടവ് വരെയുള്ള ഭാഗമാണ് ഇപ്പോള്‍ ടെന്‍ഡര്‍ ചെയ്ത് സര്‍വേ കല്ല് സ്ഥാപിക്കുന്നത്. പത്ത് കിലോമീറ്റര്‍ നീളം വരുന്ന റോഡ് പത്ത് മീറ്റര്‍ വീതിയിലാണ് ചെയ്യുന്നത്. അന്‍പത് കോടി രൂപയാണ് ഇതിന് കിഫ്ബി അനുവദിച്ചിരിക്കുന്നത്.

സര്‍വേ കല്ല് സ്ഥാപിച്ചാലുടന്‍ തന്നെ വീതി കൂട്ടി റോഡ് സഞ്ചാരയോഗ്യമാക്കാനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ പത്തു മീറ്റര്‍ വീതിയിലാണ് ടാറിംഗ് വിഭാവനം ചെയ്തിട്ടുളളത്. റോഡില്‍ വെള്ളക്കെട്ട് ഉള്ള ഭാഗങ്ങളില്‍ പൂട്ടു കട്ടകള്‍ പാകുന്നതിനും കലുങ്കുകള്‍, ചപ്പാത്തുകള്‍, ഐറിഷ് ഡ്രെയിന്‍, ട്രാഫിക് സുരക്ഷാമുന്നറിയിപ്പ് സൂചിക എന്നിവയും പദ്ധതിയിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...