അടൂര്‍ : അടൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെയും കാന്റീന്‍ കെട്ടിടത്തിന്റെയും പ്രവര്‍ത്തനോദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല റെജി അധ്യക്ഷത വഹിച്ചു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ 2016-2017 വര്‍ഷത്തെ ആസ്ഥി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബി.സതികുമാരി, ടി.മുരുകേഷ്, ഏറത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.സി രാമന്‍, റോസമ്മ ഡാനിയേല്‍, പ്രിന്‍സിപ്പാള്‍ സിറിയക് ജോസ്, പി.ടി.എ വൈസ് പ്രസിഡന്റ് ഡി.അജിത്ത്കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി രാജേഷ് അമ്പാടി, അധ്യാപകരായ പി.ഒ ബോബന്‍, കെ.രാജേന്ദ്രന്‍, എസ്. അഞ്ജന, യൂണിയന്‍ ചെയര്‍മാന്‍ വിശാഖ് വി.എല്‍, പി.ടി.എ സെക്രട്ടറി ശിവലാല്‍ എന്നിവര്‍ പ്രസംഗിച്ചു.