അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സേന

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി നിയോജകമണ്ഡലത്തില്‍ കേരളപ്പിറവി ദിനത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സേന ഒരുങ്ങി. റാന്നി ഇനീഷ്യേറ്റീവ് എഗന്‍സ്റ്റ് നാര്‍കോട്ടിക്സ് (റാന്നി റെയിന്‍) എന്ന പേരിലാണ് റാന്നി കേന്ദ്രമാക്കി ലഹരിക്കെതിരെ വിശാലമായ സേന രൂപീകരിച്ചത്. നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറികളും കോളജുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഇതില്‍ പങ്കാളികളാകുന്നത്. റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി വിദ്യാര്‍ഥികളേയും അധ്യാപകരെയും സന്നദ്ധ സംഘടന പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാണ് സേന രൂപീകരിച്ചത്.

സ്‌കൂള്‍ പാര്‍ലമെന്റ് രീതിയില്‍ രൂപീകരിച്ച സേനയില്‍ ഓരോ സ്‌കൂളിലും ഇതിനായി നിയോഗിക്കപ്പെട്ട അധ്യാപകന്‍ ചുമതല വഹിക്കും. ക്ലാസ്, സ്‌കൂള്‍തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ലീഡര്‍മാരാണ് സേനയ്ക്ക് നേതൃത്വം നല്‍കുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗവും ലഹരി വില്പനയും തടയുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ലഹരിയുടെ ആദ്യ ഉപയോഗം ഒഴിവാക്കുന്നതിന് കുട്ടികളെ ബോധവാന്മാരാക്കുക വഴി ഇവരെ ലഹരിയുടെ പിടിയിലേക്ക് അടുക്കുന്നത് ഒഴിവാക്കാനാകും.

ലഹരി വില്‍ക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും സ്രോതസുകള്‍ കണ്ടെത്തി പോലീസിനെയും എക്സൈസിനെയും അറിയിക്കുക വഴി വില്പന തടയാനാകും. ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സ നല്‍കി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അധ്യാപകരുടെയും കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും പോലീസിന്റെയും എക്സൈസിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായം ലഭ്യമാക്കി കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ലഹരിമുക്തമാക്കുകയാണ് ലക്ഷ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...