പെരിഞ്ഞൊട്ടക്കൽ സി എഫ് ആർ ഡി കോളേജിലെ പരിമിതികൾ ഘട്ടം ഘട്ടമായി മാറ്റിയെടുക്കും : മന്ത്രി അഡ്വ ജി അനിൽകുമാർ

For full experience, Download our mobile application:
Get it on Google Play

കോന്നി : പെരിഞ്ഞൊട്ടക്കൽ സി എഫ് ആർ ഡി കോളേജിൽ നിലവിലെ പരിമിതികൾ ഘട്ടം ഘട്ടമായി മാറ്റി എടുക്കുമെന്ന് സംസ്ഥാന ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ മന്ത്രി അഡ്വ ജി അനിൽകുമാർ പറഞ്ഞു. ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃ കാര്യ വകുപ്പിലെ ജീവനക്കാർക്കായുള്ള ഡോർമെറ്ററി കെട്ടിടത്തിന്റെ ശിലാ സ്ഥാപന കർമ്മം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പരമാവധി പ്രഖ്യാപിക്കുന്ന പദ്ധതികൾ 100% യഥാർഥ്യമാക്കും. സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയിൽ സി എഫ് ആർ ഡി ക്ക്‌ പ്രത്യേക പരിഗണനയാണ് നൽകുന്നത്. സി എഫ് ആർ ഡി കോളേജിൽ പരിശോധനക്ക് എത്തിക്കുന്ന ഉത്പന്നങൾ സമയ ബന്ധിതമായി പരിശോധിച്ച് പരിശോധന ഫലം നൽകും.

സി എഫ് ആർ ഡി കോളേജിലെ ലാബിന്റെ പ്രവർത്തങ്ങൾ എല്ലാ ഉദ്യോഗസ്ഥരും ഒരുപോലെ അറിഞ്ഞിരിക്കണം എന്നും മന്ത്രി കൂട്ടി ചേർത്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിച്ചു. സി എഫ് ആർ ഡി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ & സപ്ലേക്കോ മാനേജിങ് ഡയറക്ടർ ഡോ സഞ്ജീവ് പഡ്ജോഷി ഐ പി എസ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ, സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മലയാലപ്പുഴ ശശി, സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ,കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ആർ ദേവകുമാർ,സി എഫ് ആർ ഡി ഡയറക്ടർ ഇൻചാർജ് ബി അശോകൻ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...