ഉദ്ഘാടനം തന്നോട് ആലോചിക്കാതെ നടത്തി ; അഡ്മിനിസ്‌റേറ്റീവ് ഓഫീസറെ പരസ്യമായി ശകാരിച്ച് എംഎൽഎ

For full experience, Download our mobile application:
Get it on Google Play

കോന്നി : സി.എഫ് ആർ.ഡി.യിലെ ഡോർ മെറ്ററി കെട്ടിടത്തിന്റെ ഉദ്ഘാടനം തന്നോട് ആലോചിക്കാതെ നടത്തിയെന്നാരോപിച്ചു കെ.യു ജനീഷ്‌കുമാർ എം.എൽ.എ. സി.എഫ്. ആർ.ഡി.യിലെ അഡ്മിനിസ്‌റേറ്റീവ് ഓഫീസറെ ശകാരിച്ചു. മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം നിർവഹിച്ച ശേഷം സി.എഫ്. ആർ ഡി യിൽ നിന്നും മടങ്ങിയ ശേഷമാണ് എം.എൽ.എ ഉദ്യോഗസ്ഥനോട് മാധ്യമ പ്രവർത്തകരും ഉദ്യോഗസ്ഥരും നോക്കി നിൽക്കെ കയർത്ത് സംസാരിച്ചത്.

പുതിയ കളക്ടർമാർ ചുമതലയേൽക്കുമ്പോൾ പോലും ജില്ലയിലെ എം.എൽ.എ മാരെ വിളിക്കാറുണ്ടെന്നും എന്നാൽ കോന്നി സി.എഫ്. ആർ.ഡി യിലെ ചില ഉദ്യോഗസ്ഥർ ഉത്തരവാദിത്ത രഹിതമായി പ്രവർത്തിക്കുന്നെന്നുമാണ് എം.എൽ.എ ആരോപിച്ചത്. 16 ന് നടത്തേണ്ടിയിരുന്ന ഉദ്ഘാടനം മാറ്റി വെച്ചത് തന്നെ അറിയിച്ചില്ലെന്നും എം.എൽ.എ ആരോപിച്ചു. മന്ത്രി ഡോർമെറ്ററി കെട്ടിടത്തിന്റെ പണികൾ ഉദ്ഘാടനം ചെയ്ത ശേഷമാണ് എം.എൽ.എ വേദിയിലേക്ക് കടന്നു വന്നത്. ഉദ്ഘാടന ചടങ്ങിൽ സ്വാഗതം പറഞ്ഞശേഷമാണ് പ്രാർത്ഥന നടന്നതും ആശയകുഴപ്പമുണ്ടാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...